• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയില്‍ നാളെ സന്ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി: എന്ത് സംഭവിച്ചാലും ഉത്തരവാദി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കുന്നതോടെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും. സുപ്രീംകോടതി വിധിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ സര്‍ക്കാറിന്‍റെ ഈ നിലാപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് തൃപ്തി ദേശായി നടത്തുന്നത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്നും തനിക്ക് എന്ത് സംഭവിച്ചാലും സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നുമാണ് തൃപ്തി അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്റ്റേ അനുവദിച്ചിട്ടില്ല.

സ്റ്റേ അനുവദിച്ചിട്ടില്ല.

എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീംകോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ ആ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ തൃപ്തി ദേശായി വ്യക്തമാക്കിയത്.

പകര്‍പ്പ് തന്‍റെ കയ്യിലുണ്ട്

പകര്‍പ്പ് തന്‍റെ കയ്യിലുണ്ട്

ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി വിധിയുമായി വരട്ടേയെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. വിധിയുടെ പകര്‍പ്പ് തന്‍റെ കയ്യിലുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സംരക്ഷണം വേണ്ടത്

സംരക്ഷണം വേണ്ടത്

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകളുണ്ട്. അവര്‍ സ്ത്രീകളെ അക്രമിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നിന്നാണ് സംരക്ഷണം വേണ്ടത്.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ വിധി ഇപ്പോഴും നിനനില്‍ക്കുന്നുവെന്നത് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷവും

കഴിഞ്ഞ വര്‍ഷവും

സുപ്രീംകോടതി വന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭൂമാതാ ബ്രിഗ്രേഡ് നേതാവായ ത‍ൃപ്തി ദേശായി കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

മന്ത്രി പറഞ്ഞത്

മന്ത്രി പറഞ്ഞത്

അതേസമയം, തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമലിയില്‍ ദര്‍ശനം നടത്തണമെന്നുള്ള യുവതികള്‍ സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുമായി വരട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോടതി വിധി

കോടതി വിധി

വിശ്വാസവും ഭരണഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ വിശാല ബെഞ്ചില്‍ നിന്ന് തീരുമാനം വരുന്നത് വരെ ശബരില സ്ത്രീപ്രവേശന വിധിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെന്ന തീരുമനത്തിലായിരുന്നു വ്യാഴാഴ്ച്ച സുപ്രീം കോടതി എത്തിയത്. നിലവിലെ വിധിക്ക് സ്റ്റേ ഉണ്ടോ എന്നത് വ്യക്തമാക്കാതെയായിരുന്നു കോടതി തീരുമാനം.

cmsvideo
  Around 40 women have applied for sabarimala darshan by online | Oneindia Malayalam
  നിയമോപദേശം

  നിയമോപദേശം

  ഇതോടെ സ്ത്രീപ്രവേശനം നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന് ആശങ്കയുണ്ടാവുകയും വിധി സംബന്ധിച്ച് നിയമോപദേശം തേടുകയും ചെയ്തു. വ്യാഴാഴ്ച്ചത്തെ വിധി ഫലത്തില്‍ സ്റ്റേയ്ക്ക് തുല്യമാണെന്ന നിയമോപദേശമായിരുന്നു അഡ്വക്കേറ്റ് ജനറല്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഒരുക്കേണ്ടതില

  മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക്

  ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് ബോര്‍ഡ്, ശക്തമായി സുരക്ഷയൊരുക്കി പോലീസ്

  English summary
  trupti desai announces she will visit sabarimala tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X