കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കേരളത്തിൽ, പമ്പയിലേക്ക് തിരിച്ചു, ഒപ്പം ബിന്ദു അമ്മിണിയും

Google Oneindia Malayalam News

കൊച്ചി: ശബരിമല ദർശനത്തിനായി ഭൂമാത ബ്രിഡേഗ് നേതാവ് തൃപ്തി ദേശായി വീണ്ടും കേരളത്തിലെത്തി. തൃപ്തി ദേശായി ഉൾപ്പെടെ ആറംഗ സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി തൃപ്തി ദേശായിക്കൊപ്പമുണ്ട്.

ഇത് ഗോവയല്ല, മഹാരാഷ്ട്രയാണ്: ബിജെപിക്ക് ശരദ് പവാറിന്റെ മുന്നറിയിപ്പ്, ഒപ്പമുള്ളത് 162 എംഎൽഎമാർഇത് ഗോവയല്ല, മഹാരാഷ്ട്രയാണ്: ബിജെപിക്ക് ശരദ് പവാറിന്റെ മുന്നറിയിപ്പ്, ഒപ്പമുള്ളത് 162 എംഎൽഎമാർ

കൊച്ചിയിൽ നിന്നും ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താൻ തൃപ്തി ദേശായി എത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധനത്തെ തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശായിക്കും സംഘത്തിനും സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ തൃപ്തി ദേശായിക്കൊപ്പമുണ്ടായിരുന്ന സംഘമാണ് ഇത്തവണയും ശബരിമല ദർശനത്തിനായി എത്തിയിരിക്കുന്നത്.

trupti

ശബരിമലയിൽ ദർശനം നടത്തുക എന്നത് തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങിപ്പോകാമെന്നുമാണ് തൃപ്കി ദേശായിയുടെ നിലപാട്. ശബരിമല ദർശനത്തിന് പോലീസ് സുരക്ഷയൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ നിലവിലെ സാാഹചര്യത്തിൽ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ഇവർക്ക് പോലീസ് സുരക്ഷയൊരുക്കാൻ സാധ്യതയില്ല. പുന:പരിശോധനാ ഹർജികളിൽ അന്തിമ വിധി വരും വരെ യുവതി പ്രവേശനം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. സംശയം തോന്നുന്നവരുടെ രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ വിജയവാഡ സ്വദേശികളായ 3 സ്ത്രീകൾ ശബരിമല ദർശനത്തിന് ശ്രമിച്ചെങ്കിലും ഇവരെ പോലീസ് മടക്കി അയക്കുകയായിരുന്നു.

English summary
Trupti deasi arrives at Kerala to visit Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X