കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തി ദേശായി ശബരിമല കയറാൻ കേരളത്തിൽ; സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്ന് സംഘം!

Google Oneindia Malayalam News

കൊച്ചി: ശബരിമല കയറാൻ തൃപ്തി ദേശായി കേരളത്തിൽ എത്തി. പുലര്‍ച്ചെ നാലരയോടെ നെടുമ്പാശേരി വിമാനത്തിലിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിലുണ്ട്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ തുടങ്ങിയ അഞ്ച് പേരാണ് തൃപ്തി ദേശായിയുടെ സംഘത്തിൽ ഉള്ളത്. സുപ്രീംകോടതി ശബരിമല ദര്‍ശനം വിലക്കിയിട്ടില്ലെന്നും ശബരിമലയിലേക്ക് പോകുമെന്നുമാണ് തൃപ്തി ദേശായിയുടെ വാദം.

ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കി. സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നു. സർക്കാർ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ മടങ്ങാമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

സുപ്രീംകോടതി സ്റ്റേ ഇല്ല

സുപ്രീംകോടതി സ്റ്റേ ഇല്ല

സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതി സ്റ്റേ നൽകിയിട്ടില്ല. ഭരണഘടന ദിനത്തിലാണ് അവകാശം നേടിയെടുക്കാനായി ശബരിമലയിൽ എത്തിയിരിക്കുന്നതെന്നും തൃപ്തി ദേശായി കൂട്ടി ചേർത്തു. ചൊവ്വാഴ്ച പുലർച്ചെ 5.30നാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ തവണ ശബരിമലയിൽ പ്രവേശിച്ച അമ്മിണിയും സംഘത്തിലുണ്ട്.

സിറ്റി പോലീസ് കമ്മീഷണരുടെ ഓഫീസ്

സിറ്റി പോലീസ് കമ്മീഷണരുടെ ഓഫീസ്

വിമാനത്താവളത്തിൽ നിന്ന് സംഘം നേരെ സിറ്റി പോലീസ് കമ്മീഷണരുടെ ഓഫീസിലേക്കാണ് പോയത്. ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സിജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തുകയായരുന്നു.

മുളക് സ്പ്രേ ആക്രമണം

മുളക് സ്പ്രേ ആക്രമണം

തുടർന്ന് ബിന്ദു അമ്മിണിയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ബിന്ദുവിന് നേരേ മുളകു സ്‌പ്രേ ആക്രമണവുമുണ്ടാവുകയും ചെയ്തു. തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്തുകൊണ്ട് ശബരിമല കയറിക്കൂട?

എന്തുകൊണ്ട് ശബരിമല കയറിക്കൂട?


എന്തുകൊണ്ട് ശബരിമല കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെടുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ശബരിമല കര്‍മ്മ സമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങി പോകുകയായിരുന്നു.

English summary
Trupti Desai landed at the Kochi airport around 5 am for a second attempt at visiting the Sabarimala temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X