തൃപ്തി ദേശായി വാക്ക് പാലിച്ചോ? കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്...
തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നും പോലീസ് അവരെ നിരീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നും പോലീസ് അവരെ നിരീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെയും ഹിന്ദു സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് ശബരിമല സന്ദര്‍ശനത്തിനായി തൃപ്തി ദേശായി എത്തിയത്. മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമാണ് തൃപ്തി ദേശായി.

ജാഗ്രത
ആണ്‍ വേഷത്തില്‍ തൃപ്ചി ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രതയിലാണ്.

മഫ്ത്തി
പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസിനെ നിരീക്ഷണത്തിനായി മഫ്ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

ക്യാമറ
പമ്പയില്‍ വനിത പോലീസിന്റെ എണ്ണം കൂട്ടി. ക്യാമറ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ദര്‍ശനം നടത്തും
തന്റെ നേതൃത്വത്തിലുള്ള വനിതകളുടെ ഒരു സംഘം ജനുവരി ആദ്യം ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ വ്യക്തമാക്കിയിരുന്നു.

മകരവിളക്ക്
മകരവിളക്ക് കാലത്തെ തിരക്കിനിടയില്‍ വേഷം മാറി ദര്‍ശനം നടത്താനാണ് തൃപ്തിയുടെ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്.

പോലീസ്
ശബരിമല നട അടക്കുന്നതുവരെ ഇനി തൃപ്തി ദേശായി പോലീസിന്റെ തലവേദനയാകും.

നടയടക്കും
മകരവിളക്ക് കഴിഞ്ഞ് ജനുവരി 19വരെയാണ് ശബരിമലയില്‍ ദര്‍ശനമുള്ളത്. അതിനുമുമ്പ് തൃപ്തി ശബരിമലയില്‍ എത്താന്‍ ശ്രമിക്കുമെന്നാണ് വിവരം.

വിശ്വഹിന്ദു പരിഷത്ത്
ദര്‍ശനത്തിനെത്തിയാല്‍ തൃപ്തിയെ തടയുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ വനിത വിഭാഗവും അയ്യപ്പധര്‍മ്മസേനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ത്രീ വിമോചന പ്രവര്‍ത്തക
മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമാണ് തൃപ്തി ദേശായി.

നിരീക്ഷിക്കുന്നു
തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നും പോലീസ് അവരെ നിരീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications