കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശവത്തില്‍ ചവിട്ടിയേ തൃപ്തിയെ പുറത്തിറക്കാനാവൂ... പിണറായി വിജയന്‍ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു'

Google Oneindia Malayalam News

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല. രാവിലെ നാലരയ്ക്കാണ് തൃപ്തിയും സംഘവും വിമാനത്താവളത്തില്‍ എത്തിയത്.

എന്ത് വന്നാലും ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായി, സംഘർഷഭരിതം നെടുമ്പാശ്ശേരിഎന്ത് വന്നാലും ശബരിമലയിൽ പോകുമെന്ന് തൃപ്തി ദേശായി, സംഘർഷഭരിതം നെടുമ്പാശ്ശേരി

ആചാരലംഘനം നടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് വിമാനത്താവളത്തിന് മുന്നിലെ പ്രതിഷേധം. തൃപ്തി ദേശായിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

തൃപ്തിക്ക് തിരിച്ച് പോകാൻ സേവാഭാരതി ആംബുലൻസ്? ഔട്‌സ്‌പോക്കണിൽ ഭീഷണിട്രോളുകൾ; അല്ലാത്ത ട്രോളുകൾ വേറെതൃപ്തിക്ക് തിരിച്ച് പോകാൻ സേവാഭാരതി ആംബുലൻസ്? ഔട്‌സ്‌പോക്കണിൽ ഭീഷണിട്രോളുകൾ; അല്ലാത്ത ട്രോളുകൾ വേറെ

സ്ത്രീകളടക്കം വന്‍ ആള്‍ക്കൂട്ടമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ ഉള്ളത്. വൈകാരികമായ പ്രതികരണങ്ങള്‍ ആണ് അവരില്‍ നിന്ന് വരുന്നത്.

പുറത്തിറക്കില്ല

പുറത്തിറക്കില്ല

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന വാശിയില്‍ ആണ് പ്രതിഷേധക്കാര്‍. ഹിന്ദു ഐക്യ വേദി നേതാക്കളും ബിജെപി നേതാക്കളും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ട്. എന്നാല്‍ ഇത് വിശ്വാസികളുടെ പ്രതിഷേധം ആണെന്നാണ് അവരുടെ വാദം.

ശവത്തില്‍ ചവിട്ടിയേ പോകൂ

ശവത്തില്‍ ചവിട്ടിയേ പോകൂ

തങ്ങളുടെ ശവത്തില്‍ ചവിട്ടിയേ തൃപ്തി ദേശായി അടക്കമുള്ളവര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ ആകൂ എന്നാണ് സ്ത്രീ പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചാണ് തൃപ്തിയും സംഘവും എത്തിയിരിക്കുന്നത്.

എല്ലാ കുറ്റവും പിണറായിക്ക്

എല്ലാ കുറ്റവും പിണറായിക്ക്

പിണറായി വിജയന്‍ എന്തിനാണ് തങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്നൊക്കെയാണ് പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ത്രീകളെ ശബരിമലയില്‍ കയറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം എന്നാണ് ഇവരുടെ ആവശ്യം.

പിന്‍മാറാതെ സമരക്കാര്‍

പിന്‍മാറാതെ സമരക്കാര്‍

തൃപ്തി ദേശായിയുടെ വരവ് സംബന്ധിച്ച് ബിജെപി/ സംഘപരിവാര്‍ നേതാക്കള്‍ക്ക് രാത്രി തന്നെ വിവരം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

ഒന്നും ചെയ്യാനാകാതെ പോലീസ്

ഒന്നും ചെയ്യാനാകാതെ പോലീസ്

തൃപ്തി ദേശായിയെ പുറത്തിറക്കിയാല്‍ സംഘര്‍ഷം ഉണ്ടാകും എന്ന് ഉറപ്പാണ്. മറ്റൊരു വാതില്‍ വഴി തൃപ്തിയെ പുറത്തിറക്കാന്‍ പോലീസ് ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തും ശക്തമായ പോലീസ് സാന്നിധ്യം ഉണ്ട്.

 നിലയ്ക്കല്‍ എത്തിയാല്‍ സുരക്ഷ

നിലയ്ക്കല്‍ എത്തിയാല്‍ സുരക്ഷ

നിലയ്ക്കല്‍ എത്തിയാല്‍ ശബരിമല ദര്‍ശനത്തിന് തൃപ്തിയ്ക്ക് സുരക്ഷ ഒരുക്കാം എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അതുവരെയുള്ള സുരക്ഷയുടെ കാര്യത്തില്‍ തൃപ്തിക്ക് ഒരു ഉറപ്പും പോലീസ് നല്‍കിയിട്ടില്ല.

Recommended Video

cmsvideo
തൃപ്തി ദേശായിയെ കാർഗോ ഗേറ്റ് വഴി പുറത്തിറക്കാൻ ശ്രമം
നാളെ തന്നെ ദര്‍ശനം

നാളെ തന്നെ ദര്‍ശനം

ശബരിമല ദര്‍ശനത്തില്‍ നിന്ന് ഒരു വിധത്തിലും പിന്‍മാറില്ലെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്. നവംബര്‍ 17 ന് രാവിലെ തന്നെ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തും. ഇപ്പോള്‍ വിമാനത്താവളത്തില്‍ നടക്കുന്ന ദാദാഗിരിയും ഗുണ്ടാഗിരിയും ആണെന്നും തൃപ്തി ആരോപിച്ചു.

English summary
Trupti Desai trapped in Nedumbasseri Airport: How women protesters react?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X