കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: തൃപ്തി ദേശായി നാളെ എത്തില്ല.... 20ന് ശേഷം എത്തും, സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി എത്തുന്ന തീയ്യതി മാറ്റിയെന്ന് തൃപ്തി ദേശായി. മണ്ഡല കാലം തുടങ്ങിയതോടെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് നിരവധി സ്ത്രീകളും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ തവണ ശബരിമലയില്‍ എത്തിയ തൃപ്തി ദേശായ് ഇത്തവണയും എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ എത്തുമെന്നായിരുന്നു അവര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ മാസം 20ന് ശേഷമേ താന്‍ എത്തൂവെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

1

2018ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ ശബരിമല സന്ദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം തല്‍ക്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് തൃപ്തി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ല. എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകുന്നതില്‍ വിലക്കില്ലെന്നും തൃപ്തി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ട്. യുവതീ പ്രവേശം സര്‍ക്കാര്‍ അനുവദിക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ പറ യുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധി പകര്‍പ്പുണ്ട്. അതില്‍ വ്യക്തത ഉള്ളത് കൊണ്ട് ഞാന്‍ ശബരിമലയില്‍ ദര്‍ശനത്തിനായി വരും. എനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് തൃപ്തി ദേശായ് പറഞ്ഞു.

Recommended Video

cmsvideo
Around 40 women have applied for sabarimala darshan by online | Oneindia Malayalam

അതേസമയം ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. അവര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് സംരക്ഷണത്തിനായി ആവശ്യപ്പെടുന്നത്. വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞു.

ശബരിമല ദർശനത്തിനായി പത്ത് യുവതികളെത്തി, പമ്പയിൽ തടഞ്ഞ് പോലീസ്, നട തുറക്കാൻ മണിക്കൂറുകൾ മാത്രംശബരിമല ദർശനത്തിനായി പത്ത് യുവതികളെത്തി, പമ്പയിൽ തടഞ്ഞ് പോലീസ്, നട തുറക്കാൻ മണിക്കൂറുകൾ മാത്രം

English summary
sabarimala trupthi desai wont come tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X