കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിന്‍ യൂണിവേഴ്സിറ്റില്‍ എബിവിപിക്ക് ചരിത്ര വിജയം; സംഘപരിവാര്‍ പ്രചരണത്തിലെ സത്യം ഇതാണ്

Google Oneindia Malayalam News

കൊച്ചി: കുസാറ്റ് സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ 1 സീറ്റില്‍ ജയിച്ചതിന് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയെ പരാജയപ്പെടുത്തി എബിവിപിക്ക് വന്‍ വിജയമെന്ന പ്രചാരണവുമായി ദേശീയ തലത്തില്‍ സംഘപരിവാറിന്‍റെ വന്‍ പ്രചരണം. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി ചരിത്ര വിജയം സ്വന്തമാക്കി എന്നവകാശപ്പെട്ട് ജനം ടീവി ഉള്‍പ്പടെ വാര്‍ത്ത നല്‍കുകയും ചെയ്തു.

എന്നാല്‍ കുസാറ്റ് സര്‍വ്വകാലാശാല യുണിയനിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പുപോവും നടന്നിട്ടില്ല എന്നതാണ് വാസ്തവം. സെനറ്റ് തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ ജയിച്ചു കൊണ്ടിരുന്ന 1 സീറ്റ് നിലനില്‍ത്തിയത് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വ്യാജ പ്രചരണ​​​ം. ഇത് സംബന്ധിച്ച് ഗവേഷകനായ പികെ കണ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

ചരിത്ര ജയം

ചരിത്ര ജയം

"കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം" എന്ന തലക്കെട്ടോടെ ഒരു വാർത്ത ജനം ടിവി റിപ്പോർട് ചെയ്തത് ശ്രദ്ധയിൽപ്പെടാനിടയായി. ജനം ടി വിയുടെ ഈ വാർത്ത പുറത്തു വന്നതോടെ സംഘപരിവാർ സൈബർ ടീമുകൾ "കൊച്ചിൻ യൂണിവേഴ്‌സിറ്റി എ ബി വി പി പിടിച്ചടക്കി" എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചു.

പ്രചരണം

പ്രചരണം

ഭാരതീയം പോലുള്ള സംഘപരിവാർ ഫേസ്‌ബുക്ക് പേജുകളാണ് നുണ പ്രചരണത്തിന് നേതൃത്വം നൽകിയത്. എ ബി വി പി 873 വോട്ടുകൾ നേടിയപ്പോൾ എസ് എഫ് ഐയ്ക്ക് 247 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചതെന്നാണ് സംഘപരിവാർ സൈബർ ടീം ജനം ടി വിയുടെ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ഗീബൽസിയൻ നുണ

ഗീബൽസിയൻ നുണ

പതിനായിരത്തോളം ഷെയറുകളാണ് സംഘപരിവാറിന്റെ ഈ ഗീബൽസിയൻ നുണക്ക് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനമായ എ ബി വി പി കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലയിൽ എസ് എഫ് ഐ യുടെ നാലിരട്ടി വോട്ട് നേടി എന്നാണ് സംഘപരിവാർ അണികൾ പോലും തെറ്റിദ്ധരിക്കപ്പെട്ടതും പ്രചരിപ്പിച്ചു പോന്നതും.

ഷെയർ ചെയ്യുന്നവർ

ഷെയർ ചെയ്യുന്നവർ

എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് സംഘപരിവാർ പോസ്റ്റുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നവർ പോലും മനസ്സിലാക്കുന്നില്ല എന്നാണു ആ പോസ്റ്റുകൾക്ക് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ ഞാൻ കൊടുത്ത മറുപടിക്ക് കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.

യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല

യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല

ജനം ടി വിയും മറ്റു സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത് പോലെ കുസാറ്റിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുകയാണ്. ഇപ്പോൾ നടന്നത് സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലേക്കും സെനറ്റിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പാണ്.

എസ് എഫ് ഐ മികച്ച വിജയം

എസ് എഫ് ഐ മികച്ച വിജയം

ഈ തെരഞ്ഞെടുപ്പിനെയാണ് യൂണിയൻ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ ജനം ടി വിയടക്കമുള്ള സംഘപരിവാർ മാധ്യമങ്ങൾ വാർത്ത കൊടുത്തത്. സർവ്വകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ പ്രതിനിധികൾ മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സർവ്വകലാശാലാ അക്കാദമിക് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു.

ഭൂരിപക്ഷം പേരും വിജയിച്ചു

ഭൂരിപക്ഷം പേരും വിജയിച്ചു

അക്കാദമിക് കൗൺസിലിലെ ഗവേഷക വിഭാഗം പ്രതിനിധിയായി ഹിന്ദി വിഭാഗം ഗവേഷക ഐശ്വര്യ സി കെ എതിരില്ലാതെ വിജയിച്ചിരുന്നു. ഡിഗ്രി & പി ജി വിഭാഗം പ്രതിനിധിയായി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ഫയർ & സേഫ്റ്റി വിഭാഗം വിദ്യാർത്ഥി ആലാപ് എസ് പ്രതാപ് വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെനറ്റ് ഇലക്ഷനിലും ഭൂരിപക്ഷം പേരെ വിജയിപ്പിക്കാൻ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടുണ്ട്.

ആകെ ഏഴു സീറ്റുകള്‍

ആകെ ഏഴു സീറ്റുകള്‍

കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ് എഫ് ഐയും രണ്ട് സീറ്റിൽ കെ എസ് യുവും ഒന്നിൽ എ ബി വി പിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എ ബി വി പി യുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു.

എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്

എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് ഇത്തവണ എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഏറെ പഠിക്കുന്ന ക്യാംപസാണ് കുട്ടനാട്ടിലേത്. പ്രിഫറൻസ് വോട്ടുകൾ കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥികൾ വിജയിക്കുന്ന രീതിയിലാണ് കുസാറ്റിൽ സെനറ്റ് ഇലക്ഷൻ വോട്ടിംഗ്.

ലക്ഷ്യം ഏഴു സീറ്റും

ലക്ഷ്യം ഏഴു സീറ്റും

ഒറ്റ സീറ്റ് മാത്രം ലക്ഷ്യമിട്ട് മത്സരിക്കുന്ന എ ബി വി പിക്ക് പോൾ ചെയ്ത മൊത്തം വോട്ടിന്റെ ഏഴിൽ ഒന്ന് ലഭിക്കാൻ വലിയ പ്രയാസമില്ല. എന്നാൽ ഏഴു സീറ്റും ലക്ഷ്യമിട്ട് മത്സരിക്കുന്ന എസ് എഫ് ഐയുടെ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുകയാണ് പതിവ്. ഒറ്റ സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എ ബി വി പിയുടെ മൊത്തം വോട്ടുകളും ഒരാൾക്ക് തന്നെ ലഭിക്കുകയും അയാൾ വിജയിക്കുകയും ചെയ്യും.

സംഭവിച്ചത്

സംഭവിച്ചത്

എന്നാൽ ഏഴു സീറ്റും വിജയിക്കണമെന്ന ഉദ്വേശ്യത്തോടെ മത്സരിക്കുന്ന എസ് എഫ് ഐക്ക് അവരുടെ മൊത്തം വോട്ടുകൾ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുന്നത് മൂലം മൂന്നോ നാലോ സീറ്റുകൾ മാത്രമാണ് വിജയിപ്പിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ഇത്തവണത്തെ ഇലക്ഷനിലും സംഭവിച്ചത്.

ലഭിച്ച വോട്ടുകള്‍

ലഭിച്ച വോട്ടുകള്‍

മൊത്തം വോട്ടുകൾ പരിശോധിച്ചാൽ എ ബി വി പിയെക്കാളും മൂന്നോ നാലോ ഇരട്ടി വോട്ടുകൾ സർവ്വകലാശാലയിൽ എസ് എഫ് ഐക്കുണ്ട്. പക്ഷേ പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ വരുമ്പോൾ അത് മൊത്തം ഒരൊറ്റ സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിക്കാറില്ലാ എന്ന് മാത്രം. മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ് എഫ് ഐ 2706 വോട്ടുകൾ നേടിയപ്പോൾ എ ബി വി പിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്.

കെ എസ് യുവും

കെ എസ് യുവും

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ എസ് യുവും നവമാധ്യമങ്ങളിൽ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. റീകൗണ്ടിങിന് സമ്മതിച്ചില്ല എന്നതാണ് അവരുടെ ആരോപണം. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്തായപ്പോഴാണ് കെ എസ് യു റീകൗണ്ടിങ് ആവശ്യപ്പെട്ടത്. കെ എസ് യു വിന്റെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ തൊട്ട് മുന്നത്തെ റൗണ്ട് റീകൗണ്ടിങ് നടത്താമെന്നു സമ്മതിച്ചു.

എല്ലാ ബാലറ്റുകളും

എല്ലാ ബാലറ്റുകളും

എന്നാല്‍ എല്ലാ ബാലറ്റുകളും റീകൗണ്ടിങ് നടത്തണമെന്ന വിചിത്രമായ ആവശ്യമുന്നയിക്കാനാണ് കെ എസ് യു ശ്രമിച്ചത്. "Statutes on Elections" Clause 61 (പേജ് 14/26) പ്രകാരം തൊട്ട് മുന്നത്തെ റൗണ്ട് മാത്രമേ റീകൗണ്ടിങ് നടത്താനാവൂ എന്ന കാര്യം ഏതൊരു മത്സരാർത്ഥിക്കും അറിയാമെന്നിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മാറ്റാനാണ്.

വസ്തുതകൾ ഇതായിരിക്കെ

വസ്തുതകൾ ഇതായിരിക്കെ

വസ്തുതകൾ ഇതായിരിക്കെ അറിഞ്ഞുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ എസ് യു വും സംഘപരിവാറും ചെയ്യുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചവർ തെറ്റു മനസ്സിലാക്കി അത് തിരുത്താനുള്ള കേവല മര്യാദയെങ്കിലും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കണ്ണന്‍ പികെ

English summary
truth behind sangparivar's fake propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X