സത്യം എത്ര കുഴിച്ചിട്ടാലും പുറത്തുവരുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്; വോട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരം ഉണ്ടാകുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. അപവാദങ്ങളില്‍ അഭിരമിക്കേണ്ടവരല്ല, വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു. സത്യം എത്രനാള്‍ കുഴിച്ചിട്ടാലും പുറത്തുവരും. സത്യം പറയുന്ന നാവുകളെ പൊട്ടക്കണറ്റില്‍ ഇട്ടു എന്ന സച്ചിദാനന്ദന്റെ കവിതയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും ഏതു തരത്തിലുള്ള അപവാദം പ്രചരിപ്പിച്ചാലും അതൊക്കെ പുറത്ത് വരും. അത് പുറത്ത് വരാനുള്ള സാഹചര്യം ഉണ്ടാകും. എല്ലാ തരം ഏജന്‍സികള്‍ക്കും ഏത് തരത്തിലുള്ള അന്വേഷണത്തിനും ഒരു സാധാരണ പൗരനെപ്പോലെ വിധേയനാകാന്‍ തയാറാണ്.

സര്‍ക്കാരിനും തനിക്കുമെതിരായി ഉയരുന്ന ആരോപണങ്ങള്‍ പൊതു സമൂഹം വിലയിരുത്തട്ടെ. നിയമപരമായ നടപടികളെ കുറിച്ച് ആലോചിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ശ്രീരാമ കൃഷ്ണന് പറഞ്ഞു.
വാര്‍ത്തകളുടെ പിറകേ പോകുമ്പോള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. അപവാദങ്ങള്‍ നാടിന് ഗുണകരമല്ല. ഇതൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അപവാദ വ്യവസായങ്ങളില്‍ അഭിരമിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിരിക്കില്ല തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ
Recommended Video
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications