കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം എത്ര കുഴിച്ചിട്ടാലും പുറത്തുവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍; വോട്ട്‌ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരം ഉണ്ടാകുമെന്ന്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. അപവാദങ്ങളില്‍ അഭിരമിക്കേണ്ടവരല്ല, വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരാണ്‌ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും സ്‌പീക്കര്‍ പറഞ്ഞു. സത്യം എത്രനാള്‍ കുഴിച്ചിട്ടാലും പുറത്തുവരും. സത്യം പറയുന്ന നാവുകളെ പൊട്ടക്കണറ്റില്‍ ഇട്ടു എന്ന സച്ചിദാനന്ദന്റെ കവിതയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സ്‌പീക്കറുടെ പരാമര്‍ശം.

സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും ഏതു തരത്തിലുള്ള അപവാദം പ്രചരിപ്പിച്ചാലും അതൊക്കെ പുറത്ത്‌ വരും. അത്‌ പുറത്ത്‌ വരാനുള്ള സാഹചര്യം ഉണ്ടാകും. എല്ലാ തരം ഏജന്‍സികള്‍ക്കും ഏത്‌ തരത്തിലുള്ള അന്വേഷണത്തിനും ഒരു സാധാരണ പൗരനെപ്പോലെ വിധേയനാകാന്‍ തയാറാണ്‌.

sreeramakrishnan

സര്‍ക്കാരിനും തനിക്കുമെതിരായി ഉയരുന്ന ആരോപണങ്ങള്‍ പൊതു സമൂഹം വിലയിരുത്തട്ടെ. നിയമപരമായ നടപടികളെ കുറിച്ച്‌ ആലോചിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ വളച്ചൊടിക്കുന്നത്‌ ശരിയല്ലെന്നും ശ്രീരാമ കൃഷ്‌ണന്‍ പറഞ്ഞു.
വാര്‍ത്തകളുടെ പിറകേ പോകുമ്പോള്‍ വസ്‌തുതകള്‍ മനസിലാക്കാതെയാണ്‌ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്നും സ്‌പീക്കര്‍ വിമര്‍ശിച്ചു. അപവാദങ്ങള്‍ നാടിന്‌ ഗുണകരമല്ല. ഇതൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. അപവാദ വ്യവസായങ്ങളില്‍ അഭിരമിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിരിക്കില്ല തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

English summary
Truth will come out one day speaker P sreeramakrishnan talk about controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X