കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തു; തൃശൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം
കണ്ണൂര്‍: തലശേരിയല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തതായി പരാതി. കണ്ണൂരില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴായിരുന്നു കയ്യേറ്റശ്രമം നടന്നത്.
അതേസമയം തൃശൂര്‍ നെടുകുഴ പോളിടെക്‌നിക്കിലെ ബൂത്തിന് മുന്നില്‍ എന്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാജനെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് വിതരണം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്.

കണ്ണൂരിലെ കൂത്തുപറമ്പ് പാട്യം ശങ്കര വിലാസം യുപി സ്‌കൂളിലെ നാല്‍പത്തഞ്ചാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ പോസീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ ചെറുതാഴം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ ആലെ റിട്ടേണിങ് ഓഫീസര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications