കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടേകാല്‍ ലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത രാക്ഷസ തിരമാലകള്‍; സുനാമി ദുരന്തത്തിന് 15 വയസ്

Google Oneindia Malayalam News

തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത 2004 ലെ സുനാമി ദുരന്തത്തിന്ന് ഇന്നേക്ക് 15 വയസ്സ്. 2004 ഡിസംബര്‍ 26ന് തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച രാക്ഷസ തിരമാലകള്‍ ഇന്ത്യയില്‍ മാത്രം കവര്‍ന്നെടുത്തത് പതിനായിരത്തോളം പേരുടെ ജീവനാണ്.

ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്‍ സ്‌കെയ്‌ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിലെ രാക്ഷസ തിരമാലകള്‍ക്ക് ജന്മമേകിയത്. റിക്ടര്‍ സ്‌കെയിലുകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പത്തില്‍ നിന്നും ഉയിര്‍ കൊണ്ട സുനാമിത്തിരകള്‍ തീരങ്ങളിലേക്ക് അടിച്ചുകയറുകയായിരുന്നു.

മീററ്റിലെ കാഴ്ച്ച കണ്ട് മനസ് മരവിച്ചിരിക്കുന്നു; പിതാവിനെ കണ്ട് കൊതി തീരും മുൻപേ അനാഥരായ മക്കള്‍മീററ്റിലെ കാഴ്ച്ച കണ്ട് മനസ് മരവിച്ചിരിക്കുന്നു; പിതാവിനെ കണ്ട് കൊതി തീരും മുൻപേ അനാഥരായ മക്കള്‍

ബീച്ചുകളില്‍ അവധി ദിവസമാഘോഷിയ്ക്കാനെത്തിയവരും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളും അടക്കം രണ്ടര ലക്ഷം ജനങ്ങള്‍ രാക്ഷസതീരകളില്‍ തുടച്ചുനീക്കപ്പെട്ടു. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്.

 sunami-

കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇന്ത്യയില്‍ തമിഴ്നാട്ടിലാണ് സുനാമി ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടാക്കിയത്. തമിഴ്നാട്ടില്‍ മാത്രം 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

പാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കുംപാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കും

എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്.

English summary
Tsunami tragedy 15th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X