തിരുവനന്തപുരം സ്റ്റേഷനില്‍ ടിടിഇമാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ വലയുന്നു
തിരുവനന്തപുരം: കണ്ണൂരില്‍ ടിടിഇയെ റെയില്‍വേ സെഷന്‍ സീനിയര്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്റ്റേഷനില്‍ ടിടിഇമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. ഇതിനെതുടര്‍ന്ന് ട്രെയിന്‍ ഗതാതഗതം ഒന്നാകെ തയസ്സപ്പെട്ടു.
ട്രെയിന്‍ ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ടിടിഇമാരുടെ സംഘടന അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ എത്തിയ ടിടിഇ ജയകുമാറിനാണ് മര്‍ദ്ദനം ഏറ്റത്. ജോലിക്ക് ശേഷം സ്‌റ്റേഷനില്‍ എത്തിയ ജയകുമാറിന് വിശ്രമമുറി നല്‍കാന്‍ കരാറുകാര്‍ തയ്യാറായില്ല. തര്‍ക്കം മൂത്തപ്പോള്‍ മുറി നല്‍കുകയും പിന്നീട് സംഘംചേര്‍ന്ന് മുറിയിലെത്തി ജയകുമാറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ജയകുമാറിന് രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ തീവ്വ്യപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications