Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് സീറ്റിന് യുഡിഎഫില്‍ ചൂടുപിടിച്ച ചര്‍ച്ച

UDF Ministers
തിരുവനന്തപുരം: യുഡിഎഫില്‍ ലോകസഭാ സീറ്റ് വിഭജനചര്‍ച്ച തുടങ്ങി. എല്ലാവരുടെയും നോട്ടം വയനാട് സീറ്റിലേക്കാണ്. യുഡിഎഫിനകത്ത് വയനാട് സീറ്റിന് വേണ്ടി പിടിവലി നടത്തുമ്പോള്‍ ഉള്ള സീറ്റ് നിലനിര്‍ത്താനുള്ള മെനകെട്ടപരിശ്രമത്തിലാണ് സിറ്റിങ് എംപി എംഐ ഷാനവാസ്.

സീറ്റ് വിഭജനത്തിനായി ചേരാനിരുന്ന മുന്നണിയോഗം മാറ്റിവച്ച് വ്യാഴാഴ്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനതയുമായി ചര്‍ച്ചനടത്തും. വയനാട് അല്ലെങ്കില്‍ വടകര സീറ്റ് വേണമെന്നാണ് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെടുക. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വയനാട് മണ്ഡലത്തില്‍ വിജയ്ച്ചത്. അതുകൊണ്ട് തന്നെ സിറ്റിങ് എംപി എംഎ ഷാനവാസിനെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം കണ്ണ് ഈ സീറ്റിലേക്കാണ്.

ലീഗ് ആവശ്യപ്പെടുന്ന മൂന്നാം മണ്ഡലവും വയനാടാണ്. എന്നാല്‍ ഇത് നടക്കാന്‍ സാധ്യതയില്ല. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഈ സീറ്റ് ആവശ്യപ്പെട്ടേക്കും. അതേസമയം സിറ്റങ് എംപിമാര്‍ മത്സരിക്കണമെന്ന നിര്‍ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുക്കുകയാണെങ്കില്‍ ഷാനവാസിന്റെ മോഹം വിഫലമാകും.

സീറ്റ് വിഭജനം നടന്നാലും ചോദ്യങ്ങള്‍ ബാക്കിയാണ്. കര്‍ഷകരും ആദിവാസികളും നിര്‍ണായക വോട്ടര്‍മാരാകുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫിന് തന്നെയാകുമോ?. അതോ കസ്തൂരി രംഗന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് യുഡിഎഫ് വെല്ലുവിളിയുയര്‍ത്തുമോ? ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രത്യേകം സ്ഥാനാര്‍ത്ഥിയുണ്ടാകുമോ? എന്തായലും വീണ്ടും കേരളം ചൂടുപിടിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് നീങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+