കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനവേട്ട കേസ്: കൊന്പ് വാങ്ങിയവരില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായികളും?

Google Oneindia Malayalam News

തിരുവനന്തപുരം: ആനവേട്ടക്കേസില്‍ അന്വേഷണത്തില്‍ പ്രമുഖ വ്യവസായികളും ഉള്‍പ്പെട്ടേക്കുമെന്ന് സൂചന. ആനക്കൊമ്പ് വിപണനവുമായി പ്രമുഖ വ്യവസായികള്‍ക്ക് പങ്കുള്ളതായാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് വനംവകുപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനം, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

കേസിലെ പ്രതികളില്‍ ഒരാളായ അജി ബ്രൈറ്റ് എന്നയാളുടെ ഡയറിയില്‍ നിന്നുമാണ് വ്യവസായികളെപ്പറ്റി വിവരം ലഭിച്ചത്. ജയ്പൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആനക്കൊമ്പും അതുപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങളും കൈമാറ്റം ചെയ്തത്. പ്രമുഖ വ്യവസായികളുമായി ബന്ധമുള്ള ഇടനിലക്കാര്‍ വഴിയായിരുന്നു കച്ചവടം.

Crime

മദ്യവ്യവസായ രംഗത്തെ പ്രമുഖന്‍, റയോണ്‍ ഉത്പാദന മേഖലയിലെ പ്രമുഖ കമ്പിനി, ദില്ലിയിലും മുംബൈയിലും സാന്നിധ്യമുള്ള പരമ്പരാഗത വ്യവസായ ഗ്രൂപ്പ് എന്നിവരുടെ പേരുകള്‍ അജി ബ്രൈറ്റിന്റെ ഡയറിയില്‍ ഉണ്ട്. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയുന്നു.

ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനില്ലെന്നും അതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലെ വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. പ്രമുഖ വ്യവസായികളിലേയ്ക്ക് അന്വേഷണം നീണ്ടാല്‍ അത് കേസ് അട്ടിമറിയ്ക്കപ്പെടാന്‍ അസവരം ഒരുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

English summary
Turning point in Elephant Hunt Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X