കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ ലാലിനെന്താ 'കൊമ്പുണ്ടോ'... ആനക്കൊമ്പ്!!! എന്തായാലും ഇനി കേസില്ല

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ ലാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ആനക്കൊമ്പ് പിടിച്ചെടുത്ത് വാര്‍ത്ത ആരും അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാകില്ല. അത്രയേറെ വിവാദം സൃഷ്ടിച്ച സംഗതി ആയിരുന്നല്ലോ അത്. എന്നാല്‍ പിന്നീട് ആ കേസിന് വലിയ പ്രാധാന്യമൊന്നും ആരും കൊടുത്തുകണ്ടില്ല.

ഇപ്പോഴിതാ, മോഹന്‍ലാലിനെ ആ കേസില്‍ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല ' ഈ സൗജന്യം' എന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

വനംവകുപ്പാണ് ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാലിനെതിരെ കേസ് എടുത്തത്. എന്നാലിപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്പര്‍ താരത്തെ വെറുതേ വിടുന്നത്?

കേസ് ഒഴിവാക്കി

കേസ് ഒഴിവാക്കി

ആനക്കൊമ്പ് കൈവശം വച്ച സംഭവത്തില്‍ മോഹന്‍ലാലിനെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി മരപാണ്ഡ്യന്‍ ഒപ്പുവച്ചതായാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് കൊമ്പുകള്‍

രണ്ട് കൊമ്പുകള്‍

രണ്ട് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. ഈ സംഭവത്തില്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

വഴിവിട്ട ഒഴിവാക്കല്‍

വഴിവിട്ട ഒഴിവാക്കല്‍

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ സംരക്ഷിയ്ക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ ശ്രമം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ കേസ് ഒഴിവാക്കുമ്പോഴും ആ ആരോപണം ശക്തമാണ്.

ഉത്തരവിറങ്ങും മുമ്പേ...

ഉത്തരവിറങ്ങും മുമ്പേ...

ആനക്കൊമ്പ് കൈവശം ഉള്ളവര്‍, അക്കാര്യം വെളിപ്പെടുത്തുകയാണെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസില്‍ പെടുത്താതിരിയ്ക്കാം എന്നൊരു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാനുണ്ട്. എന്നാല്‍ ആ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.

മോഹന്‍ലാലിന് ഇളവ്

മോഹന്‍ലാലിന് ഇളവ്

ആനക്കൊമ്പ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ എത്തി വിവരം ബോധിപ്പിച്ചാല്‍ മതി എന്നാണത്രെ ഇപ്പോള്‍ വച്ചിട്ടുള്ള ഉപാധി.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പാണ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. 2011 ജൂലായ് 22 ന്. അന്നായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

സുഹൃത്തുക്കളുടേത്...

സുഹൃത്തുക്കളുടേത്...

ആനക്കൊമ്പിന്റെ ലൈസന്‍സ് തന്റെ പേരിലല്ല എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. സിഎന്‍ കൃഷ്ണകുമാര്‍, എന്‍ കൃഷ്ണകുമാര്‍ എന്നിവരുടെ പേരിലാണ് ആനക്കൊമ്പിന്റെ ലൈസന്‍സുകള്‍.

ലാലിന് വേണ്ടി

ലാലിന് വേണ്ടി

മോഹന്‍ ലാലിന് വേണ്ടിയാണ് ഇപ്പോള്‍ അധികൃതര്‍ നിയമത്തില്‍ ഇളവ് ചെയ്തിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും സാധാരണക്കാരന് വേണ്ടി ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്യുമോ എന്ന ചോദ്യം ബാക്കി.

English summary
Controversial Tusk Case against Mohanlal; state government excluded the super star from the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X