കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യക്ഷമതയില്ലാത്ത അനുപമ ഐഎഎസ്....? പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്കില്‍ കവിത!!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തോമസ് ചാണ്ടി വിവാദത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്‍കിയ രണ്ട് നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെറ്റായ സര്‍വ്വേ നമ്പറുകളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

കളക്ടറുടെ കാര്യക്ഷമതയില്ലായ്മയാണ് ഇത് തെളിയിക്കുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അനുപമ തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇതോടുകൂടി ഒതുങ്ങിയിരിക്കാന്‍ ഒന്നും അനുപമ തയ്യാറല്ല. ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചുവരും എന്നാണ് ഒരു കവിതയിലൂടെ അനുപമ വ്യക്തമാക്കിയിരിക്കുന്നത്. നിഖിത ഗില്ലിന്റെ വരികളാണ് അനുപമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

തോല്‍പിച്ചേക്കാം, അപമാനിച്ചേക്കാം

തോല്‍പിച്ചേക്കാം, അപമാനിച്ചേക്കാം

അവര്‍ ഒരുപക്ഷേ നിങ്ങളെ തോല്‍പിച്ചക്കാം, പൊള്ളിച്ചേക്കാം, അപമാനിച്ചേക്കാം, മുറിവേല്‍പിച്ചേക്കാം... ചിലപ്പോള്‍ ഉപേക്ഷിച്ചേക്കാം. പക്ഷേ, അവര്‍ക്കൊരിക്കലും നിങ്ങളെ തോല്‍ തോല്‍പിക്കാന്‍ കഴിയില്ല. പക്ഷേ, ചാരത്തില്‍ നിര്‍മിച്ച റോമിനെ പോലെ, ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും- അനുമപ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികളുടെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.

നന്ദി പറഞ്ഞുകൊണ്ട്

നന്ദി പറഞ്ഞുകൊണ്ട്

ഈ വരികള്‍ പങ്കുവച്ച സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അനുപമ ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇംഗ്ലീഷ് കവയത്രിയായ നിഖിത ഗില്ലിന്റേതാണ് ഈ വരികള്‍.

ഫേസ്ബുക്കില്‍ പിന്തുണ

ഫേസ്ബുക്കില്‍ പിന്തുണ

എന്തായാലും അനുപയ്ക്ക് ഫേസ്ബുക്കില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് കുറിപ്പിന് താഴെയുള്ള കമന്റുകള്‍ എല്ലാം തന്നെ. ആയിരത്തി ഇരുനൂറിലേറെ പേര്‍ അനുപയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. മുന്നൂറോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

തോമസ് ചാണ്ടി വിഷയത്തില്‍ ഏറെ കൈയ്യടി കിട്ടിയ ഉദ്യോഗസ്ഥ ആയിരുന്നു അനുപമ. തോമസ് ചാണ്ടിയുടെ രാജിക്ക് പോലും വഴിവച്ച റിപ്പോര്‍ട്ടുകള്‍ അനുപമ തയ്യാറാക്കിയവ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതിയില്‍ നിന്ന് ലഭിച്ചത് വന്‍ തിരിച്ചടി തന്നെയാണ്.

ചെറിയ തെറ്റല്ല

ചെറിയ തെറ്റല്ല

ഒരു ചെറിയ തെറ്റ് എന്ന് പറഞ്ഞ് ഒഴിയാവുന്നതല്ല സംഭവിച്ചിരിക്കുന്നത്. തെറ്റായ സര്‍വ്വേ നമ്പറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നുലേക് പാലസ് റിസോര്‍ട്ടിനെതിരെ അനുപമ രണ്ട് നോട്ടീസുകള്‍ നല്‍കിയത്. ആ നോട്ടീസുകളുടെ സാധുത തന്നെ അത് ഇല്ലാതാക്കുകയും ചെയ്തു.

കാര്യക്ഷമതയില്ലാത്ത കളക്ടര്‍?

കാര്യക്ഷമതയില്ലാത്ത കളക്ടര്‍?

മികച്ച ഉദ്യോഗസ്ഥ എന്ന് പേരെടുത്ത ആളാണ് ടിവി അനുപമ. കൈക്കുഞ്ഞിനേയും കൊണ്ട് എവിടേയും ഓടിയെത്തുന്ന ജനകീയ കളക്ടര്‍ എന്ന പ്രതിച്ഛായയും അവര്‍ക്കുണ്ട്. എന്നാല്‍ തെറ്റായ സര്‍വ്വേ നമ്പര്‍ പ്രകാരം നോട്ടീസ് നല്‍കിയത് കളക്ടറുടെ കാര്യക്ഷമതയില്ലായ്മയാണ് തെളിയിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

കളക്ടറുടെ പണി

കളക്ടറുടെ പണി

കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെയാണ് അനുപമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കളക്ടറുടെ ജോലിയെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. തെറ്റ് സംഭവിച്ച കാര്യം അനുപമയും ഏറ്റുപറഞ്ഞു.

ഇതോടെ തീരില്ല

ഇതോടെ തീരില്ല

എന്നാല്‍ ഈ ഒരു നടപടിയോടെ കേസ് അവസാനിച്ചു എന്ന് ആരും കരുതേണ്ടതില്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകാവുന്നതാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിഴവുകള്‍ പരിഹരിച്ച് നടപടികളുമായി മുന്നോട്ട് പോകും എന്ന് അനുപമയും വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ടിവി അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; കലക്ടർക്ക് വിമർശനം, പിഴവ് സമ്മതിച്ച് അനുപമ!തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; കലക്ടർക്ക് വിമർശനം, പിഴവ് സമ്മതിച്ച് അനുപമ!

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

വടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി!! എട്ടിന്റെ പണി എന്നാല്‍ എട്ടേമുക്കാൽ കോടിയുടെ പണി... പിഴയടക്കണംവടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി!! എട്ടിന്റെ പണി എന്നാല്‍ എട്ടേമുക്കാൽ കോടിയുടെ പണി... പിഴയടക്കണം

English summary
TV Anupama IAS' facebook post after severe criticism from High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X