കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി നടത്തം പോലീസിനും ഒരു സന്ദേശം, പരിപാടി ഏറെ ആത്മവിശ്വാസം നൽകിയെന്ന് ടിവി അനുപമ!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സർ‌ക്കാർ നടപ്പിലാക്കിയ വനിതകളുടെ രാത്രി നടത്തം പോലീസിനുകൂടിയുള്ള സന്ദേശമാണെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടിവി അനുപമ. രാത്രിയിൽ ഒന്നോ രണ്ടോ സ്ത്രീകൾ പുറത്തിറങ്ങി നടന്നാൽ പോലീസ് അതിനെ ചോദ്യം ചെയ്യുന്ന രീതിയൊക്കെ ഇവിടെയുണ്ട്. അത്തരം രീതികളെല്ലാം മാറ്റാൻ പോലീസിന് സന്ദേശം നൽകുന്നതാണ് രാത്രി നടത്തമെന്ന് ടിവി അനുപമ പറഞ്ഞു. രാത്രി നടത്തത്തിന് വന്ന ഭൂരിഭാഗം സ്ത്രീകൾക്കും ഇതൊരു ആദ്യ അനുഭവമാണെന്നും അവർ പറഞ്ഞു.

ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ ഇത്തരം പരിപാടികൾ ആവശ്യമാണെന്നും അനുപമ കൂട്ടിച്ചേർത്തു. പൊതു ഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്. വളരെ പോസിറ്റീവായാണ് സ്ത്രീകളെല്ലാം ഇതിനെ കാണുന്നതെന്നും അനുപമ പറഫഞ്ഞു. സ്ത്രീകളുടെ കൂടെ നിൽക്കാൻ, അവർ‌ക്ക് സംരക്ഷണം പോലീസിന് സാധിക്കണമെന്ന വലിയ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇങ്ങനെയാണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയെന്നും ടിവി അനുപമ വ്യക്തമാക്കി.

TV Anupama

ഇങ്ങനെ ഒരു പരിപാടിക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് പല സംശയങ്ങൾ ഉണ്ടായിരുന്നെന്നും അനുപമ കൂട്ടിച്ചേർത്തു. പൊതുജനം ഇതിനെ എങ്ങിനെ സ്വീകരിക്കും? ഇതുകൊണ്ട് സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്നെല്ലാം ആലോചിച്ചിരുന്നു. എന്നാൽ ആരെങ്കിലുമൊക്കെ പരിപാടിക്ക് നേതൃത്വം നൽകിയാൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകൂ. സർക്കാർ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു കാര്യത്തിന് നേതൃത്വം നൽകിയാൽ നളെ ജനങ്ങൾ ഇത് ഏറ്റെടുക്കും. അതാണ് പരിപാടിയുടെ ലക്ഷ്യവുമെന്ന് അനുപമ പറഞ്ഞു.

English summary
TV Anupama's comments about women's night talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X