കരുത്തുറ്റ സ്ത്രീയായി അനുപമയെ തന്നെ മലയാളികള്‍ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കരുത്തുറ്റ സ്ത്രീത്വത്തെ കണ്ടെത്താന്‍ പറഞ്ഞാല്‍ മലയാളികള്‍ ഒന്നടങ്കം വിരല്‍ ചൂണ്ടുന്നത് ടിവി അനുപമയെ തന്നെയായിരിക്കും. വനിതാ ദിനത്തില്‍ കരുത്തുറ്റ സ്ത്രീത്വത്തെ കണ്ടെത്താന്‍ മാതൃഭൂമി നടത്തിയ തിരഞ്ഞെടുപ്പിലാണ് കേരളത്തിലെ ജനങ്ങള്‍ അതൊന്നു കൂടി ആവര്‍ത്തിച്ച് പറഞ്ഞത്.
മാതൃഭൂമി നടത്തിയ വോട്ടെടുപ്പില്‍ 54.67% വോട്ടുമായാണ് അനുപമ മുന്നിലെത്തിയത്. 15.9 % വോട്ടുമായി സുനിത ഉണ്ണികൃഷ്ണനും 12.7% വോട്ടുമായി ദയാഭായിയും പുറകിലെത്തി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറും ടൂറിസം ഡയറക്ടറുമായ ടിവി അനുപമ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനാതീതം തന്നെയാണ്. അനുപമ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വെല്ലുവിളികള്‍ നേരിട്ടിട്ടും അനുപമയ്‌ക്കൊപ്പം ജനങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു.
പ്രജ്വല ഫൗണ്ടേഷന് തുടക്കം കുറിച്ച സാമൂഹിക പ്രവര്‍ത്തകയായ സുനിത ഉണ്ണികൃഷ്ണനെയും മലയാളികള്‍ മറന്നില്ല. അടുത്തിടെ മാധ്യമങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവ് ദയാഭായിയും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications