കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ന്യൂവില്‍ സമരജീവിതം: ഓഫീസ് കയ്യേറി കഞ്ഞിവപ്പ് സമരം... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയാളത്തില്‍ ഏറ്റവും ഒടുവില്‍ തുടങ്ങിയ വാര്‍ത്താ ചാനല്‍ ടിവി ന്യൂവിലെ പ്രതിസന്ധിക്ക് അവസാനമായില്ല. ജീവനക്കാര്‍ ഇപപോള്‍ ഓഫീസില്‍ ആണ് സമരം ചെയ്യുന്നത്. ഓഫീസ് വീടാക്കി ഭക്ഷണവും മറ്റും ഇവിടെ തന്നെ തയ്യാറാക്കിയാണ് ഒരു വിഭാഗം ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോകുന്നത്.

ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്തില്‍ തുടക്കം കുറിച്ച ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ചാനല്‍ സംപ്രേഷണം തുടങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പ്രതിസന്ധി തുടങ്ങിയിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയനും വിവിധ തൊഴിലാളി സംഘടനകളും ഇപ്പോള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടെയുണ്ട്. ഫെബ്രുവരി 6ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രേഡ് സെന്റര്‍ തൊഴിലാളികള്‍ ഉപരോധിക്കും. ഇതിന്റെ ഭാഗമായി ബഹുജനമാര്‍ച്ചും സംഘടിപ്പിക്കും.

ടിവി ന്യൂ

ടിവി ന്യൂ

2014 ജൂലായ് 14 നാണ് ടിവി ന്യൂ സംപ്രേഷണം തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.

വാര്‍ത്ത നിന്നു

വാര്‍ത്ത നിന്നു

ശമ്പളം ലഭിക്കാതെ വരികയും , ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ വന്നതും കൂടി ആയപ്പോള്‍ 2014 ഡിസംബര്‍ 6 മുതല്‍ ചാനലിലെ തത്സമയ വാര്‍ത്ത സംപ്രേഷണം നിലച്ചു.

 സമര വഴി

സമര വഴി

ജീവനക്കാര്‍ സമരം തുടങ്ങി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമരത്തില്‍ ഇടപെട്ടു.

ശമ്പളം നല്‍കിയില്ല

ശമ്പളം നല്‍കിയില്ല

പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.

വാഗ്ദാന ലംഘനം

വാഗ്ദാന ലംഘനം

വിവധി മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്നവരും പുതുമുഖങ്ങളുമായ 250 ഓളം പേരാണ് ടിവി ന്യൂവില്‍ ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷത്തെ ശമ്പള സുരക്ഷ ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

 പ്രതിഷേധ ധര്‍ണ

പ്രതിഷേധ ധര്‍ണ

2015 ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ചാനല്‍ ഓഫീസിന് മുന്നില്‍ പ്രതിഷഏധ ധര്‍ണ നടത്തി. എന്നിട്ടും മാനേജ്‌മെന്റ് കുലുങ്ങിയില്ല.

ഓഫീസില്‍ താമസം

ഓഫീസില്‍ താമസം

ഒടുവില്‍ ജീവനക്കാര്‍ ചാനല്‍ ഓഫീസിലേക്ക് താമസം മാറ്റി. ജനുവരി 30 മുതലാണ് സമരം ഈ രീതിയിലേക്ക് മാറിയത്.

ഇനി ബഹുജന മാര്‍ച്ച്

ഇനി ബഹുജന മാര്‍ച്ച്

ഫെബ്രുവരി ആറിന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്തേക്ക് ബഹുജനമാര്‍ച്ച് നടത്താനാണ് ഒടുവിലത്തെ തീരുമാനം.

English summary
TV New channel strike in new form
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X