ഇന്ത്യാവിഷന് പിറകേ ടിവി ന്യൂവിലും സമരം... വാര്‍ത്തകള്‍ നിലച്ചു
കൊച്ചി: ഇന്ത്യാവിഷന് പുറമേ ടിവി ന്യൂ ചാനലിലും ജീവനക്കാര്‍ സമരം തുടങ്ങി. തത്സമയ വാര്‍ത്താ സംപ്രേഷണം പൂര്‍ണമായി നിലച്ചു. ഡിസംബര്‍ ആറിന് വൈകീട്ടോടെയാണ് സമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി ചാനലിന്റെ എല്ലാ ബ്യൂറോകളിലേയും മാധ്യമപ്രവര്‍ത്തകര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു മാസത്തെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴത്തെ സമരത്തിന്റെ പ്രധാന കാരണം ശമ്പള പ്രശ്നം മാത്രമല്ലെന്നാണ് പറയുന്നത്. തങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും ബ്യൂറോകള്‍ ഉണ്ടെങ്കിലും കുറച്ച് മാസങ്ങളായി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരു ബ്യൂറോയിലും നല്‍കിയിട്ടും ഇല്ല.
ചേംബര്‍ ഓഫ് കൊമേഴ്സിന്റേയും എംഎ യൂസഫലിയുടേയും നേതൃത്വത്തിലാണ് ചാനല്‍ പ്രവര്‍ത്തന തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ തുടങ്ങിയ വാര്ത്താചാനലാണിത്. ഇന്ത്യാവിഷനിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖര്‍ ആണ് ചാനലിന്റെ സിഇഒ.
എന്നാല്‍ ഭഗത് ഇപ്പോള്‍ ചാനല്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഇടപെടുന്നില്ലെന്നാണ് വിവരം. അദ്ദേഹം രാജിക്കത്ത് നല്‍കിയതായും വാര്‍ത്തകളുണ്ട്. ചാനലിലെ സമരത്തെ കുറിച്ച് അറിയാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും താന്‍ ഇപ്പോള്‍ ഓഫീസില്‍ ഇല്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ഭഗത് ചന്ദ്രശേഖറും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങളാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നും ചില ആരോപണങ്ങളുണ്ട്. മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ സ്പോര്‍ട്സ് ലേഖകനും ആയ വി രാജഗോപാല്‍ ആണ് ചാനലിന്റെ എഡിറ്റര്‍.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications