Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന അവതാരകന്‍ പീഡനകേസില്‍ അറസ്റ്റില്‍;വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്

തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ അമല്‍ വിഷ്ണുദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം സംബന്ധിച്ച പരാതിയില്‍ ആണ് അമല്‍ വിഷ്ണുദാസിനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മാതൃഭൂമി ന്യൂസില്‍ തന്നെ ജോലി ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതിയാണ് അമലിനെതിരെ പരാതി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്കായിരുന്നു ഇവര്‍ പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി ഉപയോഗിച്ചു എന്നും പണം തട്ടിയെടുത്തു എന്നും ഒക്കെയാണ് പരാതി. കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് അമല്‍ വിഷ്ണുദാസ്.

മാതൃഭൂമി ന്യൂസില്‍

മാതൃഭൂമി ന്യൂസില്‍

മാതൃഭൂമി ന്യൂസ് തുടങ്ങിയ കാലം മുതലേ ഇയാള്‍ ചാനലിന്റെ ഭാഗമാണ്. ത്രീജി എന്ന പ്രത്യേക പരിപാടിയും അവതരിപ്പിച്ചിരുന്നു. നേരത്തെ അമൃത ടിവിയിലും ജോലി ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    Mathrubhumi News Reader Arrested | Oneindia Malayalam
    സഹപ്രവര്‍ത്തകയുടെ പരാതി

    സഹപ്രവര്‍ത്തകയുടെ പരാതി

    സഹപ്രവര്‍ത്തകയായ യുവതിയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    വിവാഹവാഗ്ദാനം നല്‍കി

    വിവാഹവാഗ്ദാനം നല്‍കി

    വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ജോലി കളയിക്കും എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

    വിവാഹിതന്‍

    വിവാഹിതന്‍

    ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ വിവാഹിതനാണ്. എന്നാല്‍ ഈ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് തന്നെ ആയിരുന്നു ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

    വിവാഹമോചനത്തിന് ശേഷം

    വിവാഹമോചനത്തിന് ശേഷം

    വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും വിവാഹ മോചനത്തിന് ശേഷം വിവാഹം കഴിയ്ക്കാം എന്നും പറഞ്ഞാണ് തന്നോട് അടുത്തത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ താന്‍ ഒരു സഹപ്രവര്‍ത്തക എന്ന നിലയില്‍ സന്ദര്‍ശിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

    പ്രേമാഭ്യര്‍ത്ഥന

    പ്രേമാഭ്യര്‍ത്ഥന

    2015 ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നുണ്ട്.

    ഫോണ്‍ സെക്‌സ്, പീഡനം

    ഫോണ്‍ സെക്‌സ്, പീഡനം

    പിന്നീട് പല തവണ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നുണ്ട്. പലതവണ ഓഫീസില്‍ വച്ചും, കാറില്‍ വച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നുണ്ട്.

     ഭാര്യയോടെന്ന പോലെ

    ഭാര്യയോടെന്ന പോലെ

    ഭാര്യയോട് എന്നതുപോലെയാണ് തന്നോട് ഈ സമയങ്ങളില്‍ എല്ലാം പെരുമാറിയിരുന്നത് എന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവത്രെ.

    പണവും തട്ടിയെടുത്തു

    പണവും തട്ടിയെടുത്തു

    തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്. പിതാവിന്റെ ചികിത്സയ്ക്ക് എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത് എന്നാണ് പറയുന്നത്.

    പരസ്ത്രീ ബന്ധം

    പരസ്ത്രീ ബന്ധം

    വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുന്നതായി തോന്നിയപ്പോള്‍ നേരിട്ട് സംസാരിച്ചു എന്നും അപ്പോള്‍ പല സ്ത്രീകളുമായും തനിക്ക് ബന്ധമുണ്ട് എന്നാണത്രെ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്. ഇതോടെയാണ് മാധ്യമ പ്രവര്‍ത്തക പരാതിയുമായി രംഗത്ത് വന്നത്.

    ഭീഷണിയും

    ഭീഷണിയും

    അതിനിടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇയാള്‍ ഭീഷിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. വിവരം പുറത്തറിയിച്ചാല്‍ ജോലി നഷ്ടപ്പെടുത്തുമെന്നും ജീവിതം ഇല്ലാതാക്കും എന്ന് വരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

    മികച്ച പ്രതിച്ഛായയില്‍ നില്‍ക്കുമ്പോള്‍

    മികച്ച പ്രതിച്ഛായയില്‍ നില്‍ക്കുമ്പോള്‍

    സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യദിനം അവധി പ്രഖ്യാപിച്ച് മികച്ച പ്രതിച്ഛായ സൃഷ്ടിച്ച് നില്‍ക്കുകയാണ് മാതൃഭൂമി ന്യൂസ്. ദേശീയ തലത്തില്‍ തന്നെ മാതൃഭൂമിയുടെ നിലപാട് പ്രശംസിക്കപ്പെട്ടിരുന്നു. അതിനിടെയാണ് ഇത്തരം ഒരു സംഭവം സ്വന്തം സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്ത് വരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+