കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

Google Oneindia Malayalam News

കൊച്ചി: ഏറ്റവും പുതിയ ടെലിവിഷന്‍ റേറ്റിങ്ങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും. ആഴ്ച 35 ലെ കണക്കുകള്‍ ആണ് ഇപ്പോള്‍ ബാര്‍ക് ഇന്ത്യ (ബ്രോകാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ) പുറത്ത് വിട്ടിരിക്കുന്നത്.

ടോപ് സിംഗർ: ഫ്‌ലവേഴ്‌സിലെ കുട്ടിക്കുരുന്നുകള്‍ ഓണം കൈയ്യടക്കി; ശ്രീകണ്ഠന്‍ നായര്‍ തന്ത്രം സക്സസ്ടോപ് സിംഗർ: ഫ്‌ലവേഴ്‌സിലെ കുട്ടിക്കുരുന്നുകള്‍ ഓണം കൈയ്യടക്കി; ശ്രീകണ്ഠന്‍ നായര്‍ തന്ത്രം സക്സസ്

ചാനല്‍ റേറ്റിങ്ങില്‍ കൈരളി ന്യൂസ് ഒന്നാം സ്ഥാനത്ത്? ഞെട്ടണ്ട സംഗതി സത്യമാണ്, സംഭവിച്ചത് ഈ ദിവസം...ചാനല്‍ റേറ്റിങ്ങില്‍ കൈരളി ന്യൂസ് ഒന്നാം സ്ഥാനത്ത്? ഞെട്ടണ്ട സംഗതി സത്യമാണ്, സംഭവിച്ചത് ഈ ദിവസം...

റേറ്റിങ്ങിൽ ഏഷ്യാനെറ്റിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും മുട്ടാൻ ആളില്ല; മത്സരിക്കാൻ ഫ്‌ലവേഴ്‌സും 24 ഉം റേറ്റിങ്ങിൽ ഏഷ്യാനെറ്റിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും മുട്ടാൻ ആളില്ല; മത്സരിക്കാൻ ഫ്‌ലവേഴ്‌സും 24 ഉം

കഴിഞ്ഞ ആഴ്ചകളില്‍ എന്നതുപോലെ മികച്ച പ്രകടനം തന്നെയാണ് ഒന്നാം സ്ഥാനക്കാര്‍ കാഴ്ചവച്ചിട്ടുള്ളത്. ഓണക്കാലത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഫ്‌ലവേഴ്‌സ് ടിവിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വളര്‍ച്ച താഴേക്കാണ്. വിശദാംശങ്ങള്‍...

ഏഷ്യാനെറ്റ് ബഹുദൂരം മുന്നില്‍

ഏഷ്യാനെറ്റ് ബഹുദൂരം മുന്നില്‍

ഓണക്കാലത്ത് ഏറ്റവും അധികം പ്രേക്ഷകരെ കൂടെ നിര്‍ത്തിയത് ഏഷ്യാനെറ്റ് തന്നെ ആണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 29 മുതല്‍ സെപ്തര്‍ 4 വരെയുള്ള കണക്കുകള്‍ ആണ് പുറത്ത് വിട്ടിട്ടുള്ളത്. 309,872 പോയന്റുകളോടെ ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്.

ഫ്‌ലവേഴ്‌സ് തൊട്ടുപിറകേ

ഫ്‌ലവേഴ്‌സ് തൊട്ടുപിറകേ

ഓണക്കാലത്ത് ഏഷ്യാനെറ്റിന് വെല്ലുവിളിയാകും എന്ന് പ്രതീക്ഷിച്ചിരുന്ന ചാനല്‍ ആയിരുന്നു ഫ്‌ലവേഴ്‌സ് ടിവി. എന്നാല്‍ അത്തരമൊരു വെല്ലുവിളി ഉയര്‍ത്താന്‍ ഫ്‌ലവേഴ്‌സിന് സാധിച്ചില്ലെന്ന് വേണം പറയാന്‍. ഒരാഴ്ചയിലെ കണക്കില്‍ 178,585 പോയന്റുകളാണ് ഫ്‌ലവേഴ്‌സിനുള്ളത്.

ഫ്‌ലവേഴ്‌സിന് വന്‍ മുന്നേറ്റം

ഫ്‌ലവേഴ്‌സിന് വന്‍ മുന്നേറ്റം

എങ്കില്‍ പോലും ആഴ്ച 34 നോട് താരതമ്യം ചെയ്യുമ്പോള്‍ മികച്ച മുന്നേറ്റമാണ് ഫ്‌ലവേഴ്‌സ് നടത്തിയിരിക്കുന്നത്. ആഴ്ച 34 ല്‍ 101,832 പോയന്റ് ആയിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇത്തവണ അത് 178,585 ആക്കി ഉയര്‍ത്തി. 75 ശതമാനത്തിലധകം ആണ് ഫ്‌ലവേഴ്‌സ് ഉണ്ടാക്കിയ നേട്ടം.

ന്യൂസില്‍ ഏഷ്യാനെറ്റ് ന്യൂസ്

ന്യൂസില്‍ ഏഷ്യാനെറ്റ് ന്യൂസ്

സിപിഎം ബഹിഷ്‌കരണം നിലനില്‍ക്കുന്നുണ്ടെങ്കിലും വാര്‍ത്താ ചാനലുകളില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. 45,892 പോയന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. രണ്ടാം സ്ഥാനം ട്വന്റി ഫോറിനാണ്.

ഏഷ്യാനെറ്റ് ന്യൂസ് പിന്നോട്ട്?

ഏഷ്യാനെറ്റ് ന്യൂസ് പിന്നോട്ട്?

തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഴ്ച 34 ല്‍ ഏഷ്യാനെറ്റ് ന്യൂസിന് 52,134 പോയന്റ് ഉണ്ടായിരുന്നു. ഇത്തവണ അത് 45,892 ആയിരിക്കുകയാണ്. പത്ത് ശതമാനത്തിലേറെയാണ് ഇടിവ്.

ട്വിന്റിഫോറിലും ഇടര്‍ച്ച

ട്വിന്റിഫോറിലും ഇടര്‍ച്ച

വാര്‍ത്താ ചാനലുകളില്‍ അനിഷേധ്യമായ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ട്വിന്റി ഫോറിന് സാധിച്ചിട്ടുണ്ട്. പക്ഷേ, ആഴ്ച 34 നെ അപേക്ഷിച്ച് വളര്‍ച്ച നെഗറ്റീവ് ആണ്. 39,215 പോയന്റില്‍ നിന്ന് ഇത്തവണ 35,466 ആയി കുറഞ്ഞിരിക്കുകയാണ്.

മനോരമ, മാതൃഭൂമി, ജനം പിറകോട്ട് തന്നെ

മനോരമ, മാതൃഭൂമി, ജനം പിറകോട്ട് തന്നെ

ആഴ്ച 34 നെ അപേക്ഷിച്ച് ആദ്യ അഞ്ചിലെ ബാക്ക് മൂന്ന് ചാനലുകളും മോശം പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജനം ടിവി എന്നിവര്‍ കഴിഞ്ഞ ആഴ്ചയിലെ അതേ സ്ഥാനങ്ങള്‍ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.

ഓണം എഫക്ട്

ഓണം എഫക്ട്

വാര്‍ത്താ ചാനലുകള്‍ ഇത്തവണ ഇടിവ് നേരിട്ടതിന് പ്രധാന കാരണം ഓണാഘോഷങ്ങള്‍ തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണക്കാലത്ത് ആളുകള്‍ പൊതുവേ വിനോദ ചാനലുകള്‍ക്ക് പിറകേ ആയിക്കും. വിനോദ ചാനലുകള്‍ ഉണ്ടാക്കിയ നേട്ടം തന്നെ ഇതിന് തെളിവാണ്.

ഓണ ദിവസം

ഓണ ദിവസം

ഓണത്തിന്റെ ദിവസവും ഏറ്റവും അധികം പ്രേക്ഷകരെ സ്വന്തമാക്കിയത് ഏഷ്യാനെറ്റ് തന്നെയാണ്. രണ്ടാം സ്ഥാനം ഫ്‌ലവേഴ്‌സ് ടിവിയ്ക്കും മൂന്നാം സ്ഥാനം സൂര്യ ടിവിയ്ക്കും ആണ്. മഴവില്‍ മനോരമയാണ് നാലാം സ്ഥാനത്ത്. സീ കേരളം അഞ്ചാമതും കൈരളി ടിവി ആറാമതും ആണ്.

ഫ്‌ലവേഴ്‌സ് പ്രതീക്ഷ

ഫ്‌ലവേഴ്‌സ് പ്രതീക്ഷ

തിരുവോണദിനത്തില്‍ ഒന്നാം സ്ഥാനത്ത് എത്താമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഫ്‌ലവേഴ്‌സ് ടിവി. ചെറിയ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ ആയ ടോപ് സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലേ തിരുവോണദിനത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam
സീരിയലുകളിലും ഏഷ്യാനെറ്റ്

സീരിയലുകളിലും ഏഷ്യാനെറ്റ്

ആഴ്ച 35 ലെ വിനോദ ചാനല്‍ പരിപാടികളിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. ആദ്യ അഞ്ച് പരിപാടികളും സീരിയലുകളാണ്. അഞ്ചും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നവയാണ്. കുടുംബ വിളക്കിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് വാനമ്പാടിയാണ്. മൂന്നാമത് മൗനരാഗം.

English summary
TV Rating: Asianet and Asianet News top in Entertainment and News segments, in Week 35; Flowers made good achievement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X