കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വന്റിഫോറിന് വൻ കുതിപ്പ്; ഇടിഞ്ഞെങ്കിലും ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്; വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ്

Google Oneindia Malayalam News

കൊച്ചി: ഏറ്റവും പുതിയ ബാര്‍ക് റേറ്റിങ് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഏറെ സന്തോഷിക്കുന്നത് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ആയിരിക്കും. വന്‍ മുന്നേറ്റമാണ് അവര്‍ ഇത്തവണ നടത്തിയിരിക്കുന്നത്.

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടംഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

36-ാം ആഴ്ചയിലെ കണക്ക് പ്രകാരം വാര്‍ത്താ ചാനലുകളില്‍ മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണുള്ളത്. വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. വാര്‍ത്താ ചാനലുകളുടെ കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോര്‍ ചാനലും തമ്മിലുള്ള അന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്

ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്

തുടര്‍ച്ചയായ 36-ാം ആഴ്ചയിലെ കണക്ക് പ്രകാരവും ഏറ്റവും ഏധികം പ്രേക്ഷകര്‍ ഉള്ള കേരളത്തിലെ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ്. 44,840 പോയന്റുകളാണ് ബാര്‍ക് ഇന്ത്യയുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് സെപ്തംബര്‍ 5 മുത്ല്‍ സെപ്തംബര്‍ 11 വരെയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ കിതപ്പ്

ഏഷ്യാനെറ്റ് ന്യൂസിന്റെ കിതപ്പ്

ആഴ്ച 34 ല്‍ ഏഷ്യാനെറ്റ് ന്യൂസിന് 52,134 പോയന്റ് ആയിരുന്നു റേറ്റിങ്ങില്‍ ഉണ്ടായിരുന്നത്. ആഴ്ച 35 ആയപ്പോള്‍ അത് 45,892 ആയി. ആഴ്ച 36 എത്തിയപ്പോള്‍ വീണ്ടും കുറഞ്ഞ് 44,840 ല്‍ എത്തി. എന്തായാലും ശതമാനക്കണക്ക് നോക്കിയാല്‍, കഴിഞ്ഞ ആഴ്ച നേരിട്ട അത്ര ഇടിവ് ഇത്തവണ ഉണ്ടായിട്ടില്ല എന്ന് പറയാം.

സിപിഎം ബഹിഷ്‌കരണം ?

സിപിഎം ബഹിഷ്‌കരണം ?

ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിങ്ങില്‍ ഇടിവ് സംഭവിക്കാനുള്ള കാരണം സിപിഎം ബഹിഷ്‌കരണം ആണോ എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പ്രതിനിധികള്‍ക്ക് വേണ്ടത്ര സമയം നല്‍കുന്നില്ലെന്നതും പക്ഷപാതിത്വപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ആഴ്ചകളായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ സിപിഎം ബഹിഷ്‌കരിച്ചിരിക്കുകയാണ്.

ട്വന്റിഫോര്‍ രണ്ടാമത്

ട്വന്റിഫോര്‍ രണ്ടാമത്

ആഴ്ച 36 ല്‍ മികച്ച മുന്നേറ്റം നേടിയ വാര്‍ത്താ ചാനല്‍ ട്വന്റിഫോര്‍ ആണ്. ഇത്തവണയും ഇവര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 39,301 പോയന്റുകളാണ് സെപ്തംബര്‍ 5 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ട്വന്റി ഫോറിനുള്ളത്.

മുന്നേറ്റം ട്വന്റിഫോറിന്റെ തന്നെ

മുന്നേറ്റം ട്വന്റിഫോറിന്റെ തന്നെ

ട്വന്റി ഫോറിനെ സംബന്ധിച്ച് ഇത്തവണത്തേത് മികച്ച മുന്നേറ്റം ആണ്. കഴിഞ്ഞ ആഴ്ചയില്‍ (ആഴ്ച 35) 35,466 പോയന്റ് ആയിരുന്നു ട്വന്റിഫോറിന്. ഇത്തവണ ഏതാണ്ട് നാലായിരത്തോളം പോയന്റ് ആണ് വര്‍ദ്ധിച്ചത്. അതായത്, പത്ത് ശതമാനത്തില്‍ അധികമാണ് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ട്വന്റിഫോര്‍ ഈ ആഴ്ച സ്വന്തമാക്കിയത്.

ജനം ടിവി അഞ്ചാം സ്ഥാനത്ത്

ജനം ടിവി അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ആണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍. മനോരമ ന്യസ് മൂന്നാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും ജനം ടിവി അഞ്ചാം സ്ഥാനത്തും ഉണ്ട്. മനോരമയും ജനം ടിവിയും പോയന്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാതൃഭൂമി ന്യൂസ് അല്‍പം പിറകോട്ട് പോവുകയും ചെയ്തു.

വിനോദ ചാനലില്‍ അജയ്യമുന്നേറ്റം

വിനോദ ചാനലില്‍ അജയ്യമുന്നേറ്റം

വിനോദ ചാനലുകളുടെ കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ അജയ്യമായ മുന്നേറ്റം തന്നെയാണ് ഇത്തവണയും പ്രകടമായത്. 289,102 പോയന്റുകളാണ് അവര്‍ക്കുള്ളത്. ഓണം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു ഇടിവ് മാത്രമേ ഏഷ്യാനെറ്റിന് ഉണ്ടായിട്ടുള്ളു.

ഫ്‌ലവേഴ്‌സ് രണ്ടാമത്

ഫ്‌ലവേഴ്‌സ് രണ്ടാമത്

വിനോദ ചാനലുകളില്‍ രണ്ടാം സ്ഥാനം ഇപ്പോഴും ഫ്‌ലവേഴ്‌സ് ടിവിയ്ക്ക് തന്നെയാണ്. എന്നാല്‍ ഓണം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ഇടിവാണ് പ്രേക്ഷകരുടെ എണ്ണത്തില്‍ ഫ്‌ലവേഴ്‌സ് നേരിട്ടിരിക്കുന്നത്. 1.78 ലക്ഷത്തില്‍ നിന്ന് 1.05 ലക്ഷമായി കുറഞ്ഞു.

ടോപ് സിംഗര്‍ 2

ടോപ് സിംഗര്‍ 2

ഫ്‌ലവേഴ്‌സിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നായിരുന്നു ടോപ് സിംഗര്‍ തിരുവോണ നാളില്‍ അവസാനിച്ചിരുന്നു. കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ തുടങ്ങിയതയാണ് ഫ്‌ലവേഴ്‌സിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന കാര്യം.

Recommended Video

cmsvideo
Manorama's cartoon in controversy | Oneindia Malayalam
 പാടാത്ത പൈങ്കിളി രണ്ടാമത്

പാടാത്ത പൈങ്കിളി രണ്ടാമത്

മലയാള വിനോദ പരിപാടികളില്‍ ഇത്തവണയും രിയലുകള്‍ തന്നെയാണ് മുന്‍ പന്തിയില്‍. ആദ്യ അഞ്ച് സ്ഥാനവും ഏഷ്യാനെറ്റിലെ സീരിയലുകള്‍ തന്നെ സ്വന്തമാക്കി. കുടുംബവിളക്കാണ് ഒന്നാം സ്ഥാനത്ത്. പുതിയ പരമ്പരയായ പാടാത്ത പൈങ്കിളി രണ്ടാം സ്ഥാനത്തെത്തി എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം, പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണംഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം, പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം

English summary
TV Rating: Asianet and Asianet News top in Entertainment and News segments, in Week 36; Twenty Four gears up with better growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X