Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്

കൊച്ചി: ഏറ്റവും പുതിയ ആഴ്ചയിലെ ടെലിവിഷന്‍ റേറ്റിങ് കണക്കുകള്‍ പുറത്ത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജനം ടിവി ഇത്തവണ നാലാം സ്ഥാനത്ത് എത്തി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജനം ടിവി നാലാമത് എത്തുന്നത്.

വാര്‍ത്താ ചാനലുകളില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകില്‍ ട്വന്റിഫോര്‍ ഉണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ അഞ്ച് വാര്‍ത്താ ചാനലുകളും പോസിറ്റീവ് വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. വിശദാംശങ്ങള്‍...

ജനം ടിവിയുടെ മുന്നേറ്റം

ജനം ടിവിയുടെ മുന്നേറ്റം

ശബരിമല സമരകാലത്താണ് ജനം ടിവി, റേറ്റിങ്ങില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയത്. സ്വര്‍ണക്കടത്ത് കേസിന്റെ കാര്യത്തിലും അവര്‍ നേട്ടം ആവര്‍ത്തിക്കുന്നു എന്ന് പറയേണ്ടി വരും. ബാര്‍ക് പുറത്ത് വിട്ട ആഴ്ച 37 ലെ (സെപ്തംബര്‍ 12 മുതല്‍ 18 വരെ) കണക്കുകളില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട നാലാമത്തെ വാര്‍ത്താ ചാനല്‍ ജനം ടിവി ആണ്.

അഞ്ചില്‍ നിന്ന് നാലിലേക്ക്

അഞ്ചില്‍ നിന്ന് നാലിലേക്ക്

മാതൃഭൂമി ന്യൂസിനെ മറികടന്നാണ് ജനം ടിവി നാലാം സ്ഥാനത്ത് എത്തിയത്. ഇതോടെ മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനം ടിവിയ്ക്ക് 21,855 പോയന്റ് ലഭിച്ചപ്പോള്‍ മാതൃഭൂമിയ്ക്ക് ലഭിച്ചത് 21,798 പോയന്റുകളാണ്. നേരിയ വ്യത്യാസം മാത്രമാണ് രണ്ട് ചാനലുകളും തമ്മിലുള്ളത്.

ആഴ്ചകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ്

ആഴ്ചകള്‍ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ്

നാല് ആഴ്ചകളായി നെഗറ്റീവ് വളര്‍ച്ച മാത്രം നേടിയിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണ പോസിറ്റീവ് വളര്‍ച്ച നേടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 49,045 പോയന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉള്ളത്. കഴിഞ്ഞ ആഴ്ച (ആഴ്ച 36) ഇത് 44,840 ആയിരുന്നു. പത്ത് ശതമാനത്തോളം വളര്‍ച്ച നേടി.

ഇഞ്ചോടിഞ്ച് പോരാട്ടവുമായി ട്വന്റിഫോര്‍

ഇഞ്ചോടിഞ്ച് പോരാട്ടവുമായി ട്വന്റിഫോര്‍

യഥാര്‍ത്ഥ മത്സരം ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും തമ്മിലാണ് എന്ന് തെളിയിക്കുന്നതാണ് ഈ ആഴ്ചയിലേയും റേറ്റിങ് കണക്കുകള്‍. ട്വന്റിഫോര്‍ ഇത്തവണ നേടിയത് 44,995. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസ് നേടിയതിനേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മുന്നേറ്റമാണ് ഫ്‌ലവേഴ്‌സ് ഉണ്ടാക്കിയിട്ടുള്ളത്.

മനോരമയ്ക്ക് മാറ്റമില്ല

മനോരമയ്ക്ക് മാറ്റമില്ല

കഴിഞ്ഞ കുറേ കാലങ്ങളായി മൂന്നാം സ്ഥാനം മനോരമ ന്യൂസ് സ്വന്തമാക്കി വച്ചിരിക്കുകയാണ്. ഇത്തവണയും അതില്‍ മാറ്റമൊന്നും ഇല്ല. ഇത്തവണ 30,648 പോയന്റുകളാണ് നേടിയത്. രണ്ടാം സ്ഥാനക്കാരേക്കാള്‍ ബഹുദൂരം പിന്നിലാണ്. എങ്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 10 ശതമാനത്തോളം വളര്‍ച്ച നേടിയിട്ടുണ്ട് ഇത്തവണ.

വാര്‍ത്താ ചാനലുകള്‍ക്ക് നല്ലകാലം?

വാര്‍ത്താ ചാനലുകള്‍ക്ക് നല്ലകാലം?

കഴിഞ്ഞ നാല് ആഴ്ചകള്‍ കേരളത്തില്‍ വാര്‍ത്താ ചാനലുകള്‍ക്ക് അത്ര നല്ലകാലം ആയിരുന്നില്ല. തുടര്‍ച്ചയായി റേറ്റിങ് ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്തായാലും ആഴ്ച 37 വാര്‍ത്താ ചാനലുകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പ്രമുഖ ചാനലുകള്‍ എല്ലാം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പത്ത് ശതമാനത്തോളം വളര്‍ച്ച നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റിന്റെ പടയോട്ടം

ഏഷ്യാനെറ്റിന്റെ പടയോട്ടം

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തന്നെയാണ് ആഴ്ച 37 ലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ആഴ്ച 36 നെ അപേക്ഷിച്ച് ചെറിയ ഇടിവ് ഇത്തവണ നേരിട്ടിട്ടുണ്ട്. 289,102 ആയിരുന്നത് ഇത്തവണ 276,070 ആയിട്ടുണ്ട്.

പിറകില്‍ ഫ്‌ലവേഴ്‌സ്

പിറകില്‍ ഫ്‌ലവേഴ്‌സ്

ഏഷ്യാനെറ്റിന് പിറകില്‍ ഫ്‌ലവേഴ്‌സ് തന്നെയാണ് ഇത്തവണയും. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഫ്‌ലവേഴ്‌സ് ചെറിയ മുന്നേറ്റം ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. 105,885 പോയന്റ് ഉണ്ടായിരുന്നത് ഇത്തവണ109,802 ആയിട്ടുണ്ട്.

ബഹുദൂരം മുന്നില്‍

ബഹുദൂരം മുന്നില്‍

വിനോദ ചാനലുകളില്‍ അടുത്ത കാലത്തൊന്നും ഏഷ്യാനെറ്റിനെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊരു ചാനലിനും ആകില്ലെന്ന് വ്യക്തമാക്കുന്നതാണ് റേറ്റിങ് ചാര്‍ട്ടുകള്‍. രണ്ടും മൂന്നും സ്ഥാനത്തുള്ള ചാനലുകളുടെ പ്രേക്ഷകരെ മൊത്തം കൂട്ടിയാലും ഏഷ്യാനെറ്റിനൊപ്പം എത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂന്നാം സ്ഥാനത്ത് മഴവില്‍ മനോരമയാണ് ഉള്ളത്.

Recommended Video

cmsvideo
    Manorama's cartoon in controversy | Oneindia Malayalam
    കുടുംബ വിളക്ക് തന്നെ

    കുടുംബ വിളക്ക് തന്നെ

    ആഴ്ച 37 ല്‍ ഏറ്റവും അധികം റേറ്റിങ് നേടിയത് ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സീരിയല്‍ തന്നെയാണ്. രണ്ടാം സ്ഥാനം വാനമ്പാടിയ്ക്കാണ്. ആദ്യത്തെ അഞ്ച് പരിപാടികളും സീരിയലുകളാണ്. അഞ്ചും ഏഷ്യാനെറ്റിലെ സീരിയലുകള്‍ തന്നെ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+