Get Updates
Get notified of breaking news, exclusive insights, and must-see stories!

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

കൊച്ചി: ഏറ്റവും പുതിയ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ) ഇന്ത്യ റേറ്റിങ് കണക്കുകള്‍ പുറത്ത്. വാര്‍ത്താ ചാനലുകളില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ആഴ്ച 38 (സെപ്തംബര്‍ 19 മുതല്‍ 25 വരെ)ലെ കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. ആഴ്ച 37 ല്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം ടിവി നാലാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ മാതൃഭൂമി ന്യൂസ് നാലാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് നമ്പര്‍ വണ്‍

ഏഷ്യാനെറ്റ് ന്യൂസ് നമ്പര്‍ വണ്‍

വാര്‍ത്താ ചാനലുകളില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 45,290 പോയന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ഇത്തവണ ഉള്ളത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നെഗറ്റീവ് വളര്‍ച്ചയാണ് ഇത്തവണയുള്ളത്.

ട്വന്റിഫോര്‍ പിറകിലേക്ക്

ട്വന്റിഫോര്‍ പിറകിലേക്ക്

കഴിഞ്ഞ ആഴ്ച മികച്ച പ്രകടനം കാഴ്ചവച്ച ട്വന്റിഫോര്‍ ഇത്തവണ പിറകോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. 37,052 പോയന്റുകളാണ് ട്വന്റിഫോറിനുള്ളത്. എങ്കിലും രണ്ടാം സ്ഥാനം ട്വന്റിഫോര്‍ നിലനിര്‍ത്തിയിട്ടുള്ളത്.

മാതൃഭൂമി തിരിച്ചെത്തി

മാതൃഭൂമി തിരിച്ചെത്തി

കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാതൃഭൂമി ന്യൂസ് ഇത്തവണ നാലാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുള്ളത്. ജനം ടിവിയാണ് അഞ്ചാം സ്ഥാനത്ത്. മാതൃഭൂമി ന്യൂസ് 20,621 പോയന്റുകളാണ് നേടിയത്.

തിരിച്ചടികളുടെ ആഴ്ച

തിരിച്ചടികളുടെ ആഴ്ച

വാര്‍ത്താ ചാനലുകളിലെ ആദ്യ അഞ്ച് പേരും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് നെഗറ്റീവ് വളര്‍ച്ചയാണ് ഇത്തവണ നേടിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ തവണ 49,045 പോയന്റുകളായിരുന്നു നേടിയിരുന്നത്. ട്വന്റിഫോര്‍ 44,995 പോയന്റുകളും. മനോരമയും മാതൃഭൂമിയും ജനം ടിവിയും പിറകോട്ട് പോയി.

ട്വന്റിഫോറിന് നഷ്ടം

ട്വന്റിഫോറിന് നഷ്ടം

ട്വന്റിഫോര്‍ ആണ് ഇത്തവണ വലിയ തിരിച്ചടി നേരിട്ട വാര്‍ത്താചാനല്‍. കഴിഞ്ഞ തവണ 44,995 പോയന്റുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 37,052 പോയന്റായി ഇടിഞ്ഞു. ഏതാണ്ട് ഇരുപത് ശതമാനത്തിനടുത്താണ് നെഗറ്റീവ് വളര്‍ച്ച. പത്ത് ശതമാനത്തോളം ഇടിവാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്.

ഏഷ്യാനെറ്റ് തന്നെ

ഏഷ്യാനെറ്റ് തന്നെ

വിനോദ ചാനലുകള്‍ ഇത്തവണയും ഏഷ്യാനെറ്റ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 284,514 പോയന്റുകളാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കാനും ഏഷ്യാനെറ്റിന് സാധിച്ചിട്ടുണ്ട്.

ഫ്‌ളവേഴ്‌സ്

ഫ്‌ളവേഴ്‌സ്

ചക്കപ്പഴം, ടോപ് സിംഗര്‍ സീസണ്‍ ടു, നന്ദനം എന്നീ പരിപാടികളുടെ ഗുണം ഫ്‌ലവേഴ്‌സിന് ലഭിച്ചു എന്ന് വേണം കരുതാന്‍. ഇത്തവണ 124,603 പോയന്റുകളാണ് ഫ്‌ലവേഴ്‌സിനുള്ളത്. കഴിഞ്ഞ തവണം ഇത് 109,802 ആയിരുന്നു.

പ്രോഗ്രാമുകളിലും ഏഷ്യാനെറ്റ്

പ്രോഗ്രാമുകളിലും ഏഷ്യാനെറ്റ്

വിനോദ പരിപാടികളിലും എഷ്യാനെറ്റ് തന്നെയാണ് ഇത്തവണയും മുന്നില്‍. ആദ്യ അഞ്ച് സ്ഥാനവും ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്കാണ്. കുടുംബവിളിക്കാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയും. ഫ്‌ലവേഴ്‌സിലേയോ മറ്റ് വിനോദ ചാനലുകളിലേയോ ഒരു പരിപാടി പോലും ആദ്യ അഞ്ചില്‍ എത്തിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ഷികം

ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ഷികം

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം തുടങ്ങി 25 വര്‍ഷം പൂര്‍ത്തിയായത് സെപ്തംബര്‍ 30 ന് ആയിരുന്നു.ഇക്കാലത്തിനിടയില്‍ അപൂര്‍വ്വം സമയങ്ങളില്‍ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായിട്ടുള്ളത്.

Recommended Video

cmsvideo
    TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36
    ബഹിഷ്‌കരണം

    ബഹിഷ്‌കരണം

    സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ സിപിഎം ബഹിഷ്‌കരണം കൊണ്ട് ഏഷ്യാനെറ്റ് വലിയ തോതില്‍ പ്രേക്ഷകരെ സ്ഥിരമായി നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+