റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24
കൊച്ചി: ഏറ്റവും പുതിയ ടെലിവിഷന്‍ റേറ്റിങ് കണക്കുകള്‍ ബാര്‍ക് ഇന്ത്യ പുറത്ത് വിട്ടു. ആഴ്ച 39 ലും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെയാണ് വിനോദ, വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനത്ത്.
സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. വിനോദ ചാനലുകളില്‍ ഫ്ലവേഴ്സ് കഴിഞ്ഞ ആഴ്ചയേക്കാള്‍ താഴെ പോയിട്ടുണ്ട്. ജനം ടിവിയ്ക്കും പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്നു. വിശദാംശങ്ങള്‍ പരിശോധിക്കാം...

തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്
വാര്‍ത്താ ചാനലുകളില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 44,818 പോയന്റുകളാണ് ബാര്‍ക് റേറ്റിങ്ങില്‍ ഇത്തവണ ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയത്. വലിയ ഇടിവ് ഇത്തവണ നേരിട്ടിട്ടില്ല.

രണ്ടാം സ്ഥാനത്തിലും
വാര്‍ത്താ ചാനലുകളില്‍ രണ്ടാം സ്ഥാനത്തിന്റെ റെക്കോര്‍ഡും മാറ്റമില്ലാതെ തുടരുകയാണ്. ട്വന്റി ഫോര്‍ തന്നെയാണ് ഇത്തവണയും രണ്ടാം സ്ഥാനത്തുള്ളത്. 38,782 പോയന്റുകളാണ് ട്വന്റിഫോറിന് ഇത്തവണയുള്ളത്.

ജനം ടിവിയ്ക്ക് ഇടിവ്
പ്രേക്ഷകരുടെ എണ്ണത്തില്‍ ജനം ടിവി ഇത്തവണയും അഞ്ചാം സ്ഥാനത്തുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തവണ 16,677 പോയന്റുകളാണ് ജനം ടിവിയ്ക്കുള്ളത്. കഴിഞ്ഞ തവണ ഇത് 17,640 ആയിരുന്നു.

മനോരമയും മാതൃഭൂമിയും
മൂന്നാം സ്ഥാനം ഇത്തവണയും മനോരമ ന്യൂസിന് തന്നെയാണ്. നാലാം സ്ഥാനം മാതൃഭൂമി ന്യൂസിനും. മനോരമ ന്യൂസിന് 28,194 പോയന്റുകളാണ് ഉള്ളത്. മാതൃഭൂമി ന്യൂസിന് 20,701 പോയന്റും. രണ്ട് ചാനലുകള്‍ക്കും വലിയ നഷ്ടം ഇത്തവണ സംഭവിച്ചിട്ടില്ല.

നേട്ടം ട്വന്റിഫോറിന്
ആഴ്ച 38 ല്‍ ട്വന്റിഫോര്‍ ന്യൂസ് ഏതാണ്ട് 20 ശതമാനം നെഗറ്റീവ് ഗ്രോത്തില്‍ ആയിരുന്നു. 37,052 പോയന്റുകളായിരുന്നു. ഇത്തവണ അത് 38,782 ആയിട്ടുണ്ട്.
എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയേക്കാള്‍ താഴെ പോയി. 45,290 പോയന്റ് എന്നത് ഇത്തവണ 44,818 ആയി.

ഏഷ്യാനെറ്റിന്റെ വിജയ യാത്ര
വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റിന്റെ വിജയ യാത്രയാണ് ഇത്തവണയും കാണുന്നത്. 285,737 പോയന്റുകളാണ് ഏഷ്യാനെറ്റിനുള്ളത്. കഴിഞ്ഞ തവണ ഇത് 284,514 പോയന്റുകളായിരുന്നു. നേരിയ വളര്‍ച്ച ഇത്തവണ നേടിയിട്ടുണ്ട്.

ഫ്ലവേഴ്സ് താഴേക്ക്
വിനോദ ചാനലുകളില്‍ രണ്ടാം സ്ഥാനം ഇത്തവണയും ഫ്ലവേഴ്സിന് തന്നെയാണ്. ഇത്തവണ 106,568 പോയന്റുകളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 124,603 ആയിരുന്നു. ഏതാണ്ട് ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ.

സൂര്യയെ വെട്ടി സീ കേരളം മുന്നോട്ട്
വിനോദ ചാനലുകളില്‍ ഏറ്റവും ഒടുവില്‍ തുടങ്ങിയ സീ കേരളം ഇത്തവണ സൂര്യ ടിവിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 78,189 പോയന്റുകളാണ് സീ കേരളത്തിന്. സൂര്യ ടിവിയ്ക്ക് 77,220 പോയന്റുകളും. മൂന്നാം സ്ഥാനം 93,984 പോയന്റുകളോടെ മഴവില്‍ മനോരമ നിലനിര്‍ത്തി.

കടുത്ത മത്സരം
വിനോദ ചാനലുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഏറെ നാളായി ഏഷ്യാനെറ്റും ഫ്ലവേഴ്സും ആണ്. എന്നാല്‍ ആഴ്ച 39 ലെ കണക്ക് വ്യക്തമാക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ളപോരാട്ടം ഇനിയും കടുക്കും എന്നാണ്. ഫ്ലവേഴ്സും മഴവില്‍ മനോരമയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്.

പ്രോഗ്രാമുകളില്‍ മാറ്റമില്ല
വിനോദ പരിപാടികളില്‍ ഏഷ്യാനെറ്റിന്റെ അപ്രമാദിത്തത്തിന് ഇത്തവണയും മാറ്റമില്ല. കുടുംബ വിളക്ക് സീരിയല്‍ തന്നെയാണ് റേറ്റിങ്ങില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയും മൂന്നാം സ്ഥാനത്ത് സാന്ത്വനവും ആണ് ഉള്ളത്. നാലാം സ്ഥാനത്ത് അമ്മയറിയാതെ എന്ന സീരിയലും അഞ്ചാം സ്ഥാനത്ത് മൗനരാഗം സീരിയലും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications