കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24

Google Oneindia Malayalam News

കൊച്ചി: ഏറ്റവും പുതിയ ടെലിവിഷന്‍ റേറ്റിങ് കണക്കുകള്‍ ബാര്‍ക് ഇന്ത്യ പുറത്ത് വിട്ടു. ആഴ്ച 39 ലും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെയാണ് വിനോദ, വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കാല്‍ നൂറ്റാണ്ട്... റേറ്റിങ്ങിലെ അപ്രമാദിത്തവുമായി അന്നും ഇന്നും

സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. വിനോദ ചാനലുകളില്‍ ഫ്‌ലവേഴ്‌സ് കഴിഞ്ഞ ആഴ്ചയേക്കാള്‍ താഴെ പോയിട്ടുണ്ട്. ജനം ടിവിയ്ക്കും പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്നു. വിശദാംശങ്ങള്‍ പരിശോധിക്കാം...

തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്

തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്

വാര്‍ത്താ ചാനലുകളില്‍ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 44,818 പോയന്റുകളാണ് ബാര്‍ക് റേറ്റിങ്ങില്‍ ഇത്തവണ ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയത്. വലിയ ഇടിവ് ഇത്തവണ നേരിട്ടിട്ടില്ല.

രണ്ടാം സ്ഥാനത്തിലും

രണ്ടാം സ്ഥാനത്തിലും

വാര്‍ത്താ ചാനലുകളില്‍ രണ്ടാം സ്ഥാനത്തിന്റെ റെക്കോര്‍ഡും മാറ്റമില്ലാതെ തുടരുകയാണ്. ട്വന്റി ഫോര്‍ തന്നെയാണ് ഇത്തവണയും രണ്ടാം സ്ഥാനത്തുള്ളത്. 38,782 പോയന്റുകളാണ് ട്വന്റിഫോറിന് ഇത്തവണയുള്ളത്.

ജനം ടിവിയ്ക്ക് ഇടിവ്

ജനം ടിവിയ്ക്ക് ഇടിവ്

പ്രേക്ഷകരുടെ എണ്ണത്തില്‍ ജനം ടിവി ഇത്തവണയും അഞ്ചാം സ്ഥാനത്തുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇത്തവണ 16,677 പോയന്റുകളാണ് ജനം ടിവിയ്ക്കുള്ളത്. കഴിഞ്ഞ തവണ ഇത് 17,640 ആയിരുന്നു.

മനോരമയും മാതൃഭൂമിയും

മനോരമയും മാതൃഭൂമിയും

മൂന്നാം സ്ഥാനം ഇത്തവണയും മനോരമ ന്യൂസിന് തന്നെയാണ്. നാലാം സ്ഥാനം മാതൃഭൂമി ന്യൂസിനും. മനോരമ ന്യൂസിന് 28,194 പോയന്റുകളാണ് ഉള്ളത്. മാതൃഭൂമി ന്യൂസിന് 20,701 പോയന്റും. രണ്ട് ചാനലുകള്‍ക്കും വലിയ നഷ്ടം ഇത്തവണ സംഭവിച്ചിട്ടില്ല.

നേട്ടം ട്വന്റിഫോറിന്

നേട്ടം ട്വന്റിഫോറിന്

ആഴ്ച 38 ല്‍ ട്വന്റിഫോര്‍ ന്യൂസ് ഏതാണ്ട് 20 ശതമാനം നെഗറ്റീവ് ഗ്രോത്തില്‍ ആയിരുന്നു. 37,052 പോയന്റുകളായിരുന്നു. ഇത്തവണ അത് 38,782 ആയിട്ടുണ്ട്.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയേക്കാള്‍ താഴെ പോയി. 45,290 പോയന്റ് എന്നത് ഇത്തവണ 44,818 ആയി.

ഏഷ്യാനെറ്റിന്റെ വിജയ യാത്ര

ഏഷ്യാനെറ്റിന്റെ വിജയ യാത്ര

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റിന്റെ വിജയ യാത്രയാണ് ഇത്തവണയും കാണുന്നത്. 285,737 പോയന്റുകളാണ് ഏഷ്യാനെറ്റിനുള്ളത്. കഴിഞ്ഞ തവണ ഇത് 284,514 പോയന്റുകളായിരുന്നു. നേരിയ വളര്‍ച്ച ഇത്തവണ നേടിയിട്ടുണ്ട്.

ഫ്‌ലവേഴ്‌സ് താഴേക്ക്

ഫ്‌ലവേഴ്‌സ് താഴേക്ക്

വിനോദ ചാനലുകളില്‍ രണ്ടാം സ്ഥാനം ഇത്തവണയും ഫ്‌ലവേഴ്‌സിന് തന്നെയാണ്. ഇത്തവണ 106,568 പോയന്റുകളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 124,603 ആയിരുന്നു. ഏതാണ്ട് ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ.

സൂര്യയെ വെട്ടി സീ കേരളം മുന്നോട്ട്

സൂര്യയെ വെട്ടി സീ കേരളം മുന്നോട്ട്

വിനോദ ചാനലുകളില്‍ ഏറ്റവും ഒടുവില്‍ തുടങ്ങിയ സീ കേരളം ഇത്തവണ സൂര്യ ടിവിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 78,189 പോയന്റുകളാണ് സീ കേരളത്തിന്. സൂര്യ ടിവിയ്ക്ക് 77,220 പോയന്റുകളും. മൂന്നാം സ്ഥാനം 93,984 പോയന്റുകളോടെ മഴവില്‍ മനോരമ നിലനിര്‍ത്തി.

കടുത്ത മത്സരം

കടുത്ത മത്സരം

വിനോദ ചാനലുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഏറെ നാളായി ഏഷ്യാനെറ്റും ഫ്‌ലവേഴ്‌സും ആണ്. എന്നാല്‍ ആഴ്ച 39 ലെ കണക്ക് വ്യക്തമാക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ളപോരാട്ടം ഇനിയും കടുക്കും എന്നാണ്. ഫ്‌ലവേഴ്‌സും മഴവില്‍ മനോരമയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്.

പ്രോഗ്രാമുകളില്‍ മാറ്റമില്ല

പ്രോഗ്രാമുകളില്‍ മാറ്റമില്ല

വിനോദ പരിപാടികളില്‍ ഏഷ്യാനെറ്റിന്റെ അപ്രമാദിത്തത്തിന് ഇത്തവണയും മാറ്റമില്ല. കുടുംബ വിളക്ക് സീരിയല്‍ തന്നെയാണ് റേറ്റിങ്ങില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയും മൂന്നാം സ്ഥാനത്ത് സാന്ത്വനവും ആണ് ഉള്ളത്. നാലാം സ്ഥാനത്ത് അമ്മയറിയാതെ എന്ന സീരിയലും അഞ്ചാം സ്ഥാനത്ത് മൗനരാഗം സീരിയലും.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമിറേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

Recommended Video

cmsvideo
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36

English summary
TV Rating: Asianet and Asianet News top in Entertainment and News segments, in Week 39; Zee Keralam reaches fourth position in entertainment channels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X