ടിവി തോമസ് ഒരിക്കലും കുര്‍ബാന സ്വീകരിച്ചിട്ടില്ല: കെആര്‍ ഗൗരിയമ്മ
ആലപ്പുഴ: കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടിവി തോമസ് ഒരിക്കലും കൂര്‍ബാന സ്വീകരിച്ചിട്ടില്ലെന്ന് ജെഎസ്എസ് നേതാവും ടിവി തേമസിന്റെ ഭാര്യയുമായ കെആര്‍ ഗൗരിയമ്മ.
ടിവി തോമസിന്റെ അവസാന കാലത്ത് താന്‍ കൂടെ ഉണ്ടായിരുന്നു. അന്ന് അങ്ങനെ ഒരു ആഗ്രഹം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ലെന്നും കെആര്‍ ഗൗരിയമ്മ പറഞ്ഞു.

ഈശോസഭ വൈദികനായ ഫാദര്‍ എ അടപ്പൂര്‍ ആണ് ടിവി തോമസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. രോഗബാധിതനായിരുന്ന നാളുകളില്‍ കത്തോലിക്കാ സഭാ വിശ്വാസം അനുസരിച്ച് കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഫാദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹത്തില്‍ പല ആഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇപ്പോള്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തലോടെ അതിന് ശമനമുണ്ടാകുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.












Click it and Unblock the Notifications