കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ കോഴ വാങ്ങിയെന്ന് ആരോപണം; എംകെ രാഘവന് എതിരെ ടിവി9 സ്റ്റിംഗ് ഓപ്പറേഷൻ!

Google Oneindia Malayalam News

കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവനെതിരെ സ്റ്റിങ് ഓപ്പറേഷൻ. അനധികൃത ഭൂമിയിടപാടിന് അഞ്ചുകോടി കോഴ വാങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ദേശീയ വാര്‍ത്താചാനലായ ടിവി 9 നടത്തിയ ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന സ്റ്റിങ് ഓപ്പറേഷനാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

<strong>സപ്ന ചൗധരിയുടെ പാട്ടിന് തകർപ്പൻ ചുവടുകളുമായി വനിതാ പോലീസുകാർ, വീഡിയോ വൈറൽ</strong>സപ്ന ചൗധരിയുടെ പാട്ടിന് തകർപ്പൻ ചുവടുകളുമായി വനിതാ പോലീസുകാർ, വീഡിയോ വൈറൽ

കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എംകെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ടിവി 9 പുറത്ത് വിട്ടിരിക്കുന്നത്. കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലമാവശ്യപ്പെട്ടാണ് സംഘം ഇദ്ദേഹത്തെ സമീപിച്ചതെന്ന് ടിവി9 റിപ്പോർട്ട് ചെയ്യുന്നു.

MK Ragahavan


തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് സംഘം അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തെന്നും, ഫണ്ട് കറൻസിയായി ദില്ലിയിലെ സെക്രട്ടറിയെ ഏൽപ്പിക്കാനായിരുന്നു എംകെ രാഘവൻ ആവശ്യപ്പെട്ടെന്നും ടിവ9 ആരോപിക്കുന്നു. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍നിന്നുള്ള ആളുകളാണെന്നും തങ്ങളുടെ സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ഉപഭോക്താവിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചാണ് ടിവി 9 സംഘം എംകെ രാഘവനെ ചെന്ന് കണ്ടത്രെ.

കാറോ മറ്റെന്തെങ്കിലുമോ പാരിതോഷുകമായി വേണോ എന്ന എന്ന ചോദ്യത്തിന് പണമായി മതിയെന്നായിരുന്നു എംപിയുടെ മറുപടിയെന്നാണ് ആരോപണം. ഈ പണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായത്, പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ട് എന്നീ കാര്യങ്ങളും രാഘവന്‍ വെളിപ്പെടുത്തുന്നുണ്ടെന്നും ടിവി9 പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

സിംഗപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് സംഘം ആവശ്യപ്പെടുന്നു. ഇതിനുവേണ്ടിയാണ് സിറ്റിംഗ് എംപി 5 കോടി ആവശ്യപ്പെടുന്നെന്നാണ് ആരോപണം. ടിവി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടെന്‍സി കമ്പനി ഉടമകളായാണ് എംകെ രാഘവനെ സമീപിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

അതേസമയംവ്യാജവാര്‍ത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പ്രതികരിച്ചു. എന്റെ ഓഫിസ് നാട്ടുകാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കേയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാര്‍ക്ക് അറിയാം. ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് രണ്ടു പേര്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു.

അവര്‍ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തില്‍ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

English summary
Kozhikode MP MK Ragahavan demands money for election fund, TV9 sting operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X