ടിവികെ രണ്ടുതട്ടില്‍; വിജയ് ആര്‍ക്കൊപ്പം നില്‍ക്കും? മെംബര്‍ഷിപ്പിന് ഫീസ് വാങ്ങിയെന്ന് ആരോപണം

തമിഴ്‌നാട്ടില്‍ വെന്നിക്കൊടി നാട്ടി ഭരണം തുടരുന്ന നടന്‍ വിജയുടെ ടിവികെ കേരളത്തില്‍ രണ്ടുതട്ടില്‍. സംസ്ഥാന കോഓഡിനേറ്റര്‍ എന്ന് പറയുന്ന സതീഷ് തോന്നയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രമുഖരെ ടിവികെയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സതീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വിജയ് ഫാന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു.

ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി
ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി

നടന്‍ ദേവന്‍, എന്‍സിപി നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ടിവികെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് സതീഷ് തോന്നയ്ക്കലും സംഘവുമാണ്. എന്നാല്‍ കേരളത്തില്‍ കോഓഡിനേറ്ററായി തമിഴ്‌നാട്ടിലെ നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍ പറയുന്നു. ഇനി വ്യക്തത വരുത്തേണ്ടത് തമിഴ്‌നാട്ടിലെ പാര്‍ട്ടി നേതൃത്വമാണ്.

vijay tvk two group working in kerala

വിജയ് ഫാന്‍സ് അസോസിയേഷനാണ് തമിഴ്‌നാട്ടില്‍ തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയായി മാറിയത്. കേരളത്തില്‍ ഔദ്യോഗികമായി ടിവികെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഭാരവാഹികളെയും നിശ്ചയിച്ചിട്ടില്ല. ഇക്കാര്യം ഇരുവിഭാഗവും സമ്മതിക്കുന്നു. എന്നാല്‍ രണ്ട് വിഭാഗവും അവരുടേതായ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ മുന്നോട്ട് പോകുന്നുണ്ട്.

സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം
സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം

ഫാന്‍സ് അസോസിയേന്‍ ടിവികെ മെംബര്‍ഷിപ്പിന് വേണ്ടി ആയിരവും രണ്ടായിരവും പിരിച്ചു എന്നാണ് സതീഷ് തോന്നയ്ക്കല്‍ ആരോപിക്കുന്നത്. ടിവികെ അംഗത്വത്തിന് വേണ്ടി പണം ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ഇതോടെ നേരത്തെ പണം നല്‍കിയ ചിലര്‍ സംഭവം വിവാദമാക്കിയെന്നും പറയപ്പെടുന്നു. പണം പിരിക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്.

ടിവികെയില്‍ ചേരുമെന്ന് അടുത്തിടെ നടന്‍ ദേവന്‍ പറഞ്ഞിരുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിധ്യം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വിജയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് ദേവന്‍. അതിനിടെയാണ് പുതിയ വിവാദം. ടിവികെയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം സതീഷ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. 60 പേര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു.

മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കേരളത്തില്‍ പല ജില്ലകളിലും ടിവികെയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പേരില്‍ ഓഫീസ് തുറന്നത് കഴിഞ്ഞ ദിവസമാണ്. സാമൂഹിക സേവന മേഖലയില്‍ ഊന്നിയാണ് ഇവിടെ പ്രവര്‍ത്തനം. അതിനിടെയാണ് ആരാണ് യഥാര്‍ഥ ഭാരവാഹികള്‍ എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള അറിയിപ്പ് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+