തിരുവനന്തപുരത്ത് ബിജെപിയുടെ 'തുറുപ്പ്' കുമ്മനമല്ല! സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത് ഇവര്‍
ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ഇന്ത്യാ ടിവി സര്‍വ്വേയിലെ പ്രവചനം. ശബരിമല സ്ത്രീപ്രവേശവും തുടര്‍ സമരങ്ങളും ബിജെപിക്ക് കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന പാര്‍ട്ടിയുടെ വിലയിരുത്തലുകള്‍ക്കിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി സര്‍വ്വേ ഫലം പുറത്തുവന്നത്.
ഇതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വാധീനമുള്ള കാസര്‍ഗോഡും തിരുവനന്തപുരത്തും ആരെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ചൂടേറിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് വിവരം. വിജയ സാധ്യത ഉള്ളവരെ കണ്ടെത്താനായി പ്രത്യേക ഏജന്‍സി വഴി തയ്യാറാക്കിയ സാധ്യതാ ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

ശബരിമലയും ബിജെപിയും
കേരളത്തില്‍ താമരവിരിയിക്കാനുള്ള ബിജെപിയുടെ കച്ചിതുരുമ്പായിരുന്നു ശബരിമല എന്നത് പാര്‍ട്ടി തന്നെ തുറന്ന് സമ്മതിച്ച കാര്യമാണ്. അതില്‍ ഏറെ കുറേ അവര്‍ വിജയിച്ചെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമായതോടെ ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ കുറേ വിജയം കണ്ടെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

തിരുവനന്തപുരത്ത് മത്സരിപ്പിക്കും
കേരളത്തില്‍ ഉടന്‍ തന്നെ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് ഗുണകരമാകുമെന്ന് ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി കഴിഞ്ഞു. സ്വാധീനമേഖലയായ തിരുവനന്തപുരത്ത് ഉള്‍പ്പെടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്.

കുമ്മനവും തരൂരും
ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് ബിജെപി മോഹന്‍ലാലിനെ മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിജെപിയുടെ ശബരിമല സ്ത്രീപ്രവേശനം സമരം പൊളിയുമെന്ന ഘട്ടമെത്തിയതോടെ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരെ തിരിച്ചു കേരളത്തിലേക്ക് കൊണ്ടുവരുമെന്നും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദേശീയ ഏജന്‍സി സര്‍വ്വേ
എന്നാല്‍ ഇതെല്ലാം തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിളളയെ തന്നെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബിജെപിയുടെ തിരുമാനമത്രേ. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ അറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ദേശീയ ഏജന്‍സി വഴി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് തിരുമാനം.

അക്കൗണ്ട് തുറക്കും
വിവിധ സമുദായ നേതൃത്വവുമായി ശ്രീധരന്‍പിള്ളയ്ക്കുള്ള ബന്ധം തിരുവനന്തപുരത്ത് വോട്ടായി മാറുമെന്നാണത്രേ സര്‍വ്വേയിലെ പ്രവചനം. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന കാസര്‍ഗോഡ് പികെ കൃഷ്ണദാസ് ആകും സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ട്.

പട്ടികയില്‍ ഇടംപിടിച്ചു
അതേസമയം മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്‍റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, സെന്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സാധ്യത ഏറ്റി
പത്തനംതിട്ടയിലാണ് പ്രയാര്‍ ഗോപാലകൃഷ്ണനെ മത്സരിപ്പിക്കക. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത പ്രയാറിന്‍റെ നിലപാടുകളും പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടയിതുമെല്ലാം പ്രയാറിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

ടിപി സെന്‍കുമാറും
ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ആവും സ്ഥാനാര്‍ത്ഥിയാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണെങ്കിലും അദ്ദേഹത്തെ എവിടെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് തിരുമാനം ആയിട്ടില്ല.

തൃശ്ശൂരും പാലക്കാടും
കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും അതിനാല്‍ തന്നെ പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍.

കെ സുരേന്ദ്രന്‍
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശ്ശൂരില്‍ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും തൃശ്സൂരില്‍ കെ സുരേന്ദ്രനാണ് മുന്‍ഗണന കല്‍പ്പിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലില്‍ കിടന്നതും സമരത്തിന് നേതൃത്വം നല്‍കിയതുമെല്ലാം സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

ശോഭാ സുരേന്ദ്രനും
മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അതേസമയം ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളൂ.












Click it and Unblock the Notifications