കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസത്തെ ഉച്ചഭക്ഷണത്തിന് കൗണ്‍സിലര്‍മാര്‍ പൊടിച്ചത് 1.25 ലക്ഷം!!! കണക്ക് ചോദിക്കരുത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനോട് മാലിന്യ സംസ്‌കരണത്തെപ്പറ്റിയും പൊട്ടിപ്പൊളിഞ്ഞ ഓടകളെപ്പറ്റിയും ചോദിച്ചാല്‍ വേഗത്തില്‍ മറുപടി ലഭിക്കും. കോര്‍പ്പറേഷന്റെ കയ്യില്‍ ഫണ്ടില്ല... ഫണ്ടില്ലെന്ന പേരില്‍ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പാക്കാനാവില്ലെന്ന് പറയുന്ന കോര്‍പ്പറേഷന്‍ രണ്ട് ദിവസത്തെ ബജറ്റ് ചര്‍ച്ചയ്ക്ക് ഉച്ച ഭക്ഷണത്തിനായി ചെലവാക്കിയത്‌ 1.25 ലക്ഷം രൂപ.

കോര്‍പറേഷന്റെ 2016-17 വര്‍ഷത്തെ ബജറ്റ് ചര്‍ച്ചയില്‍ രണ്ട് ദിവസങ്ങളിലായി കൗണ്‍സിലര്‍മാര്‍ കഴിച്ച ഭക്ഷണത്തിന്റെ ചെലവാണ്‌ 1.25 ലക്ഷം. 99 കൗണ്‍ലര്‍മാര്‍ പങ്കെടുത്ത ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമായും ഉച്ചഭക്ഷണത്തിനായാണ് പണം ചെലവായത്. ഇതിലേക്ക് 1,22,500 രൂപ ചെലവായി എന്നാണ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നത്.

Thiruvananthapuram-corporation

പാം ട്രീ എന്ന സ്വകാര്യ കാറ്ററിങ് ഔട്ട് ഡോര്‍ യൂണിറ്റ് ആണ് ഉച്ചഭക്ഷണം ക്രമീകരിച്ചത്. ഇവര്‍ക്ക് തുക അനുവദിക്കുന്നതിന് കൗണ്‍സില്‍ യോഗത്തിന്റെ അനുമതിക്കായാണ് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. നിസാര പ്രശ്‌നങ്ങള്‍ക്കുപോലും വാദപ്രതിവാദങ്ങളുമായി രാംഗത്തുവരുന്ന കൗണ്‍സിലര്‍മാര്‍ ആരുംതന്നെ ഇത്രയും തുക ഭക്ഷണത്തിന് ചെലവായത് എങ്ങനെയെന്ന ചോദ്യമുയര്‍ത്തിയില്ല.

മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്

ഭക്ഷണത്തിന് ഭീമമായ തുക ചെലവായെങ്കിലും ബജറ്റിലെ കണക്കുകളില്‍ ഇപ്പോഴും കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുകയാണ്. ബജറ്റ് അവതരണവും രണ്ടുദിവസം നീണ്ടചര്‍ച്ചയും കഴിഞ്ഞിട്ടും ബജറ്റില്‍ വ്യക്തത കൊണ്ടുവരാന്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായില്ല. ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കോര്‍പ്പറേഷന്‍ കെട്ടിടത്തിനകത്ത് തന്നെ ഇന്ത്യന്‍കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ട്. കുറഞ്ഞ പൈസക്ക് ഇന്ത്യന്‍ കോഫീസ് ഹൗസില്‍ നിന്ന് ഭക്ഷണമെത്തിക്കാമെന്നിരിക്കെ സ്വകാര്യ കാറ്ററിംഗ് യൂണിറ്റിനെ ചുമതലപ്പെടുത്തിയതിന് പിന്നില്‍ അഴിമതിയാണെന്നാണ്‌ ആരോപണം.

ചോര ഛര്‍ദ്ദിക്കും വരെ മര്‍ദ്ദനം; തമിഴ്‌നാട്ടില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടുചോര ഛര്‍ദ്ദിക്കും വരെ മര്‍ദ്ദനം; തമിഴ്‌നാട്ടില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Thiruvananthapuram corporation spend 1.25 lack rupees for budget days Lunch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X