തുടക്കത്തിലേ കാലിടറി ട്വന്റി 20, പെരുമ്പാവൂര്‍ സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ തുടക്കത്തില്‍ തന്നെ പാളി ട്വന്റി 20. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 പുതിയ സ്ഥാനാര്‍ത്ഥിയെ തേടുകയാണ്.
ലക്ഷ്മി പ്രിയയ്ക്ക് മത്സരിക്കാന്‍ സാധിച്ചേക്കില്ലെന്ന് വന്നതോടെ ഇന്ന് പെരുമ്പാവൂരില്‍ നടത്താനിരുന്ന സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ റദ്ദാക്കി. പെരുമ്പാവൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേന്ദ്രമന്ത്രി ഭൂപതി രാജു ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. ഈ പരിപാടിയും മാറ്റി വെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലക്ഷ്മി പ്രിയ വോട്ട് ചെയ്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 23 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
എന്നാല്‍ ലക്ഷ്മി പ്രിയയെ മാറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള തിരക്കിട്ട ചര്‍ച്ചകളാണ് ട്വന്റി 20യില്‍ നടക്കുന്നത് എന്നാണ് വിവരം. യാക്കോബായ സഭയിലെ ഒരു വൈദികന്റെ പേരടക്കം പെരുമ്പാവൂരില്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ എന്നീ സിനിമാ താരങ്ങളെ ട്വന്റി 20 നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. നടിയും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡണ്ടുമാണ് ലക്ഷ്മി പ്രിയ. വര്‍ഷങ്ങളായി ലക്ഷ്മി പ്രിയ സംഘപരിവാര്‍ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പെരുമ്പാവൂരില്‍ നൂറ് ശതമാനവും വിജയിക്കും എന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. പെരുമ്പാവൂരിലെ വിഷയങ്ങളെല്ലാം തനിക്ക് അറിയാം. ബിജെപി തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വിളിച്ചപ്പോള്‍ മകള്‍ ചെറുതായിരുന്നത് കൊണ്ടാണ് മത്സരിക്കാന്‍ സാധിക്കാതിരുന്നത്. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ട്വന്റി 20 വികസനത്തിന്റെ ഒരു പാത തുറന്ന് വെച്ചിട്ടുണ്ട്. അത് മുന്നോട്ട് കൊണ്ട് പോയാല്‍ മതി എന്ന തോന്നലിലാണ് സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തത് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല














Click it and Unblock the Notifications