
മാധ്യമപ്രവർത്തകൻ സി.ജി.ദിൽജിത്ത് അന്തരിച്ചു; വിടവാങ്ങിയത് ദൃശ്യമാധ്യമ രംഗത്തെ സജീവ സാന്നിധ്യം
കോട്ടയം: 24 വാർത്താ ചാനലിൻ്റെ കോട്ടയം ബ്യൂറോ ചീഫ് സി.ജി.ദിൽജിത്ത് അന്തരിച്ചു. 32 വയസ്സായിരുന്നു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയാണ്. കഴിഞ്ഞ ഏഴു വർഷത്തോളമായി ദൃശ്യ മാധ്യമ രംഗത്ത് സജീവമാണ് ദിൽജിത്ത്. ട്വൻ്റിഫോർ വാർത്ത ചാനലിൽ തുടക്കം മുതൽ ദിൽജിത്ത് ബ്യൂറോ ചീഫായി പ്രവർത്തിച്ചുവരികയായിരുന്നു.
ചെല്ലാശേരി ഗോപി - അനിത ദമ്പതികളുടെ മകനാണ്. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ദിൽജിത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും. വളരെ എളിമയോടെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന റിപ്പോർട്ടറായിരുന്നു ദിൽജിത്ത്.ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ കോട്ടയത്തു നിന്ന് ട്വൻ്റി ഫോറിന് വേണ്ടി അവതരിപ്പിച്ചിരുന്നു. ദിൽജിത്തിൻ്റെ നിര്യാണത്തോടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് ദൃശ്യമാധ്യമ മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.
അനു മോളെ.. എന്തൊരു പുഞ്ചിരിയാണിത്; ക്യൂട്ട് ലുക്കിലാണല്ലോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍