കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം ചര്‍ച്ചയായാല്‍ യുഡിഎഫ് അല്ല, എല്‍ഡിഫ് നേട്ടമുണ്ടാക്കുമെന്ന് ട്വന്‍റി ഫോര്‍ സര്‍വെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് വികസനം ചര്‍ച്ചയായാല്‍ നേട്ടം എല്‍ഡിഎഫിനെന്ന് ട്വന്‍റിഫോറിന്‍റെ പോള്‍ ട്രാക്കര്‍ സര്‍വേ. വികസനം ചര്‍ച്ചയായാല്‍ നേട്ടം ആര്‍ക്കെന്ന ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 46 ശതമാനം പേരും എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം 40 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണച്ചത്. ബിജെപിയെ 14 ശതമാനം പേരും പിന്തുണച്ചു. വികസന മുദ്രാവാക്യം ഉയര്‍ത്തി നേരിട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ച സാഹചര്യം കൂടി ഇതിന്‍റ കൂടെ ചേര്‍ത്ത് വായിക്കാന്‍ കഴിയുന്നതാണ്.

സര്‍വേയിലെ മറ്റൊരു ചോദ്യം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമാകുമോ എന്നായിരുന്നു സര്‍വേയിലെ ചോദ്യം. ഈ ചോദ്യത്തോട് പ്രതികരിച്ചവരിൽ 46 ശതമാനം പേർ സർക്കാറിന്‍റേയും മുഖ്യമന്ത്രിയുടേയും നിലപാട് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കുമെന്നാണ് പ്രതിരിച്ചത്. അതേസമയം 36 ശതമാനം പേരാണ് ഇടതുമുന്നണിക്ക് നേട്ടമാവില്ലെന്ന് പ്രതികരിച്ചത്. പതിനെട്ട് ശതമാനം പേര്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

chennithalapinarayi

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതായിരുന്നു ട്വന്‍റി ഫോര്‍ സര്‍വേയിലെ ആദ്യ ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ ശ്രീധരന്‍റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നാൽപത് ശതമാനം പേർ ഗുണം ചെയ്യില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പതിനാറ് ശതമാനം ആളുകള്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ജോസ് കെ മാണിയുടെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് 44 ശതമാനം പേരും അതേ എന്നായിരുന്നു ഉത്തരം നല്‍കിയത്.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

English summary
Twenty-four survey shows that LDF will benefit if development is discussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X