India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവർത്തകരുടെ മർദ്ദനം: ട്വന്റി ട്വന്റി പ്രവർത്തകൻ ചികിത്സയിലിരിക്കെ മരിച്ചു

Google Oneindia Malayalam News

കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു ആണ് മരണപ്പെട്ടത്. 38 വയസ്സുണ്ട് ഇയാൾക്ക്. മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിൻറെ ചികിത്സ.

ശനിയാഴ്ച തലയ്ക്ക് അടിയേറ്റ ദീപുവിന് കടുത്ത രീതിയിലുളള തലവേദന ഉണ്ടായി. തുടർന്ന് തിങ്കളാഴ്ച രക്തം ഛർദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 - ന് കിഴക്കമ്പലത്ത് നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചു. ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങളെ എംഎൽഎ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിക്കുന്നതായും പറഞ്ഞിരുന്നു. ഇതിനെ തുടർന്നായിരുന്നു വീടുകളിൽ ലൈറ്റ് അണയ്ക്കൽ പ്രതിഷേധം നടത്തിയത്. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ നടത്തിയിരുന്നു.

മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണിരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണിരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍

അതേസമയം, പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകരായ ഒരു സംഘം ആളുകൾ ദീപുവിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തു. തുടർന്ന്, ദീപുവിന്റെ വീടിനു മുന്നിൽ എത്തിയ അക്രമികൾ, ദീപുവിന് ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി.

അതേസമയം, പോലീസിന് നേരെ മദ്യപസംഘത്തിനറെ ആക്രമണം നടന്നു. തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഫോർട്ട് സിഐക്ക് തലയ്ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ പൊലീസ് പിടിച്ചു മാറ്റുന്നതിനിടെയാണ് മദ്യപസംഘം പോലീസിനെ ആക്രമിച്ചത്.

ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്രയ്ക്ക് മുൻപാണ് സംഘങ്ങൾ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം നടന്നത്. ഏറ്റുമുട്ടിയിലെ തുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ, പൊലീസ് പിടിച്ചു മാറ്റുന്നതിനിടെ മദ്യപസംഘത്തിന്റെ ആക്രമണം നടന്നത്.

അതേസമയം, ഫോർട്ട് സി ഐ രാജേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോട് കൂടി ചികിത്സയ്ക്ക് ശേഷം പൊലീസുകാര്‍ ആശുപത്രി വിട്ടു. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

cmsvideo
  കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?
  English summary
  Twenty20 activist deepu killed by CPM attack over polictical issues in kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X