Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ബിസിനസ് മെര്‍ജര്‍; ഒരാള്‍ കിറ്റ് വിറ്റ് വോട്ട് നേടുന്നു, മറ്റൊരാള്‍, പരിഹസിച്ച് സന്ദീപ് വാര്യര്‍

കൊച്ചി: ട്വന്റി20 കൂട്ടായ്മ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേര്‍ന്നതാണ് ഇന്നത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളിലൊന്ന്. ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളുടെ ഫലമാണ് ഇന്നത്തെ പ്രഖ്യാപനം എന്ന് ട്വന്റി20 നേതാവ് സാബു ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറയുന്നു. എറണാകുളം ജില്ലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ സഖ്യം കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പുതിയ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന്‍ മുതലാളിയും കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ലെന്നും ബിസിനസ് മെര്‍ജര്‍ ആണെന്നുമാണ് സന്ദീപ് വാര്യരുടെ അഭിപ്രായം. കമ്പനിയുടെ ഓഹരി ഉടമകളെ പോലെ വോട്ടര്‍മാരെ മാറ്റാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറയുന്നു.

twenty20 bjp alliance sandeep varier

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന്‍ മുതലാളിയും കൂടി കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം 'ബിസിനസ് മെര്‍ജര്‍' ആണ്.

രാഷ്ട്രീയത്തെ പ്യുവര്‍ ബിസിനസ്സായി കാണുന്ന രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതത്തെക്കുറിച്ച് മാത്രമേ അവര്‍ക്ക് ചിന്തിക്കാനാവൂ. ഒരാള്‍ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാന്‍ നോക്കുന്നു, മറ്റൊരാള്‍ കോര്‍പ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്‌ക്കെടുക്കാമെന്ന് മോഹിക്കുന്നു.

ഇതിനെ 'അവിശുദ്ധ കൂട്ടുകെട്ട്' എന്ന് വിളിക്കുന്നത് പഴയ സ്‌റ്റൈലാണ്. ഇതിപ്പോള്‍ ഒരു 'സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍ഷിപ്പ്' ആണ്. കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ മാറ്റുന്നത് പോലെ വോട്ടര്‍മാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. തൊഴിലാളികളെ തഞ്ചത്തില്‍ നിര്‍ത്തുന്നത് പോലെ വോട്ടര്‍മാരെയും വരുതിയിലാക്കാം എന്ന് കരുതുന്ന ഈ 'മുതലാളിത്ത ബുദ്ധി'ക്ക് മുന്നില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..

മുതലാളിമാരേ, ഒരു കാര്യം ഓര്‍മ്മിപ്പിക്കാം... ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വര്‍ഗീയത കലര്‍ത്തിയോ വിലയ്‌ക്കെടുക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്.

കോര്‍പ്പറേറ്റ് താല്പര്യങ്ങളും വര്‍ഗീയതയും ഒരു പാത്രത്തില്‍ വിളമ്പിയാല്‍ അത് വിഴുങ്ങാന്‍ ഇവിടെ ആരെയും കിട്ടില്ല. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന നിങ്ങളുടെ ഈ 'ഡീല്‍ രാഷ്ട്രീയം' അറബിക്കടലില്‍ തള്ളാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. ഈ കളി ഇവിടെ വിലപ്പോകില്ല മുതലാളിമാരേ''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+