ബിജെപിയുടെ ഉഗ്രന്‍ കിക്ക്; സാബു ജേക്കബിലൂടെ പടയോട്ടം; ഒറ്റയടിക്ക് എ ക്ലാസ് മണ്ഡലമായി കുന്നത്തുനാട്
കൊച്ചി: ട്വിന്റി20യും നേതാവ് സാബു ജേക്കബും എന്‍ഡിഎ പാളയത്തില്‍ എത്തിയതോടെ എറണാകുളം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചലനമുണ്ടായേക്കും. സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കുന്നത്തുനാട് നിയമസഭാ മണ്ഡലം ഇതുവരെ ബിജെപി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നാല്‍ ഇനി എ ക്ലാസ് മണ്ഡലങ്ങളുടെ ശ്രദ്ധ കിട്ടും. കേരളത്തില്‍ വരുന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറുകയാണ് കുന്നത്തുനാട്.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതികളെ തള്ളിയാണ് ട്വിന്റി20യുടെ വരവ്. 10 വര്‍ഷമായി കിഴക്കമ്പലം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലും പരിസരങ്ങളിലും നിര്‍ണായക ശക്തിയാണ് ഈ കൂട്ടായ്മ. ഇത്തരം അരാഷ്ട്രീയ കൂട്ടായ്മകള്‍ ഒടുവില്‍ ബിജെപി പാളയത്തില്‍ എത്തുമെന്ന് നേരത്തെ ഇടതു-വലതു നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവെക്കുന്ന നീക്കമാണ് സാബു ജേക്കബ് ഇന്ന് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിലൂടെ സംഭവിച്ചിരിക്കുന്നത്.

വ്യവസായി സാബു ജേക്കബ് നേതൃത്വം നല്കിയ കൂട്ടായ്മയും അവര്‍ മുന്നോട്ട് വച്ച സാമ്പത്തിക നിര്‍ദേശങ്ങളും എറണാകുളം ജില്ലയിലെ നഗരമേഖലകളില്‍ സ്വീധീനം ചെലുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രമേണ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട് ട്വിന്റി20. നേരത്തെ പിടിച്ച ചില പഞ്ചായത്തുകള്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടമായെങ്കിലും മറ്റുചില പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി മാറി എന്ന് സാബു പറയുന്നു.
സാബു ജേക്കബിന്റെ കൂടുമാറ്റം ബിജെപിക്ക് നേട്ടമാകുക കുന്നത്തുനാട് മണ്ഡലത്തില്‍ ആയിരിക്കുമെങ്കിലും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇതിന്റെ അലയൊലികള്‍ക്ക് സാധ്യതയുണ്ട്. സാബു ജേക്കബ് എന്‍ഡിഎയില്‍ എത്തുന്നതോടെ ട്വിന്റി20ക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടേക്കുമെന്നാണ് എതിര് രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തല്‍. ബിജെപി പാളയത്തിലേക്ക് സാബു മാറുമ്പോള്‍ അണികള്‍ കൊഴിഞ്ഞുപോകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
കുന്നത്തുനാട്ടില്‍ എന്തു സംഭവിക്കും?
എംകെ കൃഷ്ണനും ടിഎ പരമനും പിആര്‍ എസ്തോസും ടിഎച്ച് മുസ്തഫയും ജയിച്ചുകയറിയ മണ്ഡലമാണ് കുന്നത്തുനാട്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മാറി മാറി പരീക്ഷിച്ച മണ്ഡലം. എംപി വര്‍ഗീസും എംഎം മോനായിയും വിപി സജീന്ദ്രനും നിയമസഭയിലേക്ക് പുറപ്പെട്ട കുന്നത്തുനാട്ടില്‍ തീപാറും പോരാട്ടമായിരുന്നു 2021ല്‍ നടന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിപി സജീന്ദ്രന് കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ പിവി ശ്രീനിജന് ചെങ്കൊടിയേന്തി. ട്വന്റി20ക്ക് വേണ്ടി സുജിത്ത് സുരേന്ദ്രനും. 3000ത്തില്‍ താഴെ വോട്ടുകള്‍ക്ക് ശ്രീനിജന് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീനിജന് 51180 വോട്ട് കിട്ടിയപ്പോള്‍ സജീന്ദ്രന് 48463 വോട്ട് ലഭിച്ചു. സുജിത്തിന് 41890 വോട്ടും.
ട്വന്റി20ക്ക് ലഭിച്ച 42000ത്തോളം വോട്ടും ബിജെപിക്ക് കിട്ടിയ 7000 വോട്ടും ചേരുമ്പോള്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ സാധിക്കും. ആഞ്ഞുപിടിച്ചാല്‍ സിപിഎമ്മും വീഴുമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷ. എന്നാല്‍ 2021ല്‍ ലഭിച്ച വോട്ടുകള്‍ 2026ല്‍ ട്വന്റി20 സ്ഥാനാര്‍ഥിക്ക് കിട്ടില്ലെന്നാണ് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. പഴയ പഞ്ചായത്തുകള്‍ നഷ്ടമായതും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് മല്‍സരിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു എന്നാണ് സാബു ജേക്കബ് പറയുന്നത്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
മാരാര്‍ പറഞ്ഞതല്ല സത്യം.. പിഷാരടി ജോജുവിനെ അപമാനിച്ചില്ല; സംഭവിച്ചത് വ്യക്തമാക്കി ഷോ ഡയറക്ടര്‍ -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത് -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം












Click it and Unblock the Notifications