കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വന്‍റി ഫോര്‍ ന്യൂസ് ചാനല്‍ അവതാരകന്‍ അരുണ്‍ കുമാര്‍ ചാനലില്‍ നിന്നും മാറിനില്‍ക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിലെ ഏറ്റവും പ്രധാനപ്പെട്ട അവതാരകരില്‍ ഒരാളായ അരുണ്‍ കുമാര്‍ ചാനല്‍ വിട്ടു. വേറിട്ട അവതരണ ശൈലി കൊണ്ട് ശ്രദ്ധേയനായ അരുണ്‍ കുമാര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം തന്നെ ട്വന്‍റി ഫോറിനെ ജനകീയമാക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു.

കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ അരുണ്‍ കുമാര്‍ ആ ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ട്വന്‍റി ഫോറില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കുന്നത്. സര്‍വകലാശാലയില്‍ നിന്നും അവധിയെടുത്തായിരുന്നു ഒരുവര്‍ഷമായി അരുണ്‍ കുമാര്‍ ട്വന്‍റി ഫോറില്‍ ജോലി ചെയ്തിരുന്നത്.

കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

അരുണ്‍ കുമാര്‍

ഈ അവധി കാലാവധി അവസാനിച്ചതോടെയാണ് ട്വന്‍റി ഫോറില്‍ നിന്നും രാജിവെക്കാന്‍ അരുണ്‍ കുമാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അവധി നീട്ടിക്കിട്ടാന്‍ വേണ്ടി സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറാവാതിരിക്കുകയായിരുന്നു.

മയക്ക് മരുന്ന് കേസില്‍ നടി സോണിയ അഗര്‍വാള്‍ അറസ്റ്റില്‍: ഫ്ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തുമയക്ക് മരുന്ന് കേസില്‍ നടി സോണിയ അഗര്‍വാള്‍ അറസ്റ്റില്‍: ഫ്ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

സർവ്വകലാശാലയിലും

ഒരേസമയം സർവ്വകലാശാലയിലും ന്യൂസ് ചാനലിലും ജോലി ചെയ്യുക എന്നത് സാധിക്കില്ല എന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. ഈ അനുമതി സര്‍വ്വകലാശാല കഴിഞ്ഞ വര്‍ഷം തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജപിണറായി അങ്ങനെ ചെയ്തപ്പോള്‍ വിഷമമുണ്ടായോ? മേജര്‍ രവിയോട് മനസ്സ് തുറന്ന് കെകെ ശൈലജ

ട്വന്‍റി ഫോറില്‍

ട്വന്‍റി ഫോറിന്‍റെ ജനകീയ മുഖങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അരുണ്‍ കുമാര്‍. നിരവധി അരാധാകര്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രൈംടൈം ചര്‍ച്ചയായ എന്‍കൗണ്ടറിന് പുറമെ ജനകീയ കോടതിയെന്ന പ്രത്യേക പരിപാടിയും അരുണ്‍ കുമാര്‍ ട്വന്‍റി ഫോര്‍ ന്യൂസില്‍ അവതരിപ്പിച്ചിരുന്നു.

നേരത്തേയും

യൂണിവേഴ്സിറ്റിയിലെ ജോലിയുമായി ബന്ധപ്പെട്ട് നേരത്തേയും അരുണ്‍കുമാര്‍ ട്വന്‍റ്റി ഫോറില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നിന്നിരുന്നു. എന്നാല്‍ അന്ന് ജോലിയില്‍ നിന്നും രാജിവെച്ചിരുന്നില്ല. അന്നത്തെ അരുണ്‍ കുമാറിന്‍റെ വിട്ട് നില്‍ക്കലുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വിവാദങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് വിട്ട് നില്‍ക്കാനുള്ള കാരണം വ്യക്തമാക്കി അരുണ്‍ കുമാര്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

സർക്കാർ സർവീസിലുള്ളവർക്ക്

സർക്കാർ സർവീസിലുള്ളവർക്ക് ഡ്യൂട്ടി യെ ബാധിക്കാതെ മുൻകൂർ അനുമതിയോടെ വാർത്താവതരണം, കലാ, സാംസ്ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള പ്രത്യേക അനുമതി പത്തു വർഷങ്ങൾക്കു മുമ്പ് തന്നെ സർക്കാരിൽ നിന്ന് മറ്റ് പലരേയും പോലെ ഞാനും വാങ്ങിയിരുന്നുവെന്നാണ് അരുണ്‍ കുമാര്‍ അന്ന് വ്യക്തമാക്കിയത്.

വാർത്താ പരിപാടിയിലേക്ക്

2018ൽ 24 ൻ്റെ ഓദ്യോഗിക ചുമതലകളിലേക്ക് വരും മുൻപ് സർവീസിൽ നിന്ന് ചട്ടപ്രകാരമുള്ള ശൂന്യവേതനാവധിയെടുത്തിരുന്നു. കേരള സർവകലാശാലയിലെ നിയമനത്തിന് തൊട്ടു മുൻപ് 24 ൻ്റെ ഓദ്യോഗിക ചുമതലയിൽ നിന്നൊഴിഞ്ഞാണ് സർവ്വീസിലേക്ക് തിരികെയെത്തിയത്. തുടർന്ന് പ്രതിഫലം വാങ്ങാതെ ഡ്യൂട്ടി യെ ബാധിക്കാതെയുള്ള 'വാർത്താവതരണത്തിന് ' ( പ്രൊജക്ടിനല്ല ) സർവ്വകലാശാല അനുമതിയോടെയാണ് 24 ൻ്റെ സായാഹ്ന്ന വാർത്താ പരിപാടിയിലേക്ക് തിരികെയെത്തുന്നത്

 അക്കാദമിക്

സർവ്വകലാശാലയുടെ അക്കാദമിക് പരിവർത്തന കാലത്ത് NAAC സന്ദർശനത്തോട് അനുബന്ധിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചതിനാൽ അനുമതി ലോക് ഡൗൺ കാലത്തിനു ശേഷം ഉണ്ടാവില്ല എന്ന് രജിസ്ട്രാർ അറിയിച്ചിരുന്നു. അതിനാലാണ് അന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹം ചാനലിലേക്കും തിരിച്ചെത്തുകയും ചെയ്തു.

ദീപക് ധര്‍മ്മടം

അതേസമയം, ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന്‍റെ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെ അടുത്തിടെ ചാനലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ധീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന്‍റെ നടപടി.

Recommended Video

cmsvideo
ട്രോളില്‍ നിറഞ്ഞ് ശ്രീകണ്ഠന്‍ നായരും അരുണും | Oneindia Malayalam

English summary
Twentyfour news channel journalist Arun Kumar has resigned from the channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X