Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് തന്നെ

കോഴിക്കോട്: ഇത്തവണ സിനിമ താരം ധര്‍മജനെ രംഗത്തിറക്കുമ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയില്‍ ആയിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ ധര്‍മജനെ ഇറക്കുമ്പോള്‍ അതിന്റെ ഗുണം മറ്റ് മണ്ഡലങ്ങളിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങള്‍ എന്തായാലും ധര്‍മജനും കോണ്‍ഗ്രസിനും അനുകൂലമല്ല. മണ്ഡലാടിസ്ഥാനത്തില്‍ ആദ്യം പുറത്ത് വന്ന പ്രീ പോള്‍ സര്‍വ്വേയിലും ബാലുശ്ശേരിയില്‍ എല്‍ഡിഎഫിനായിരുന്നു വിജയം പ്രവചിച്ചത്. ഇപ്പോള്‍ ട്വന്റിഫോര്‍ ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേയിലും അങ്ങനെ തന്നെ. വിശദാംശങ്ങള്‍...

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ധര്‍മജന്‍

ധര്‍മജന്‍

സിനിമാ താരങ്ങളില്‍ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ച ആളുകളില്‍ ഒരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ധര്‍മജന്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്ന് ആദ്യമേ ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ ഏത് മണ്ഡലം എന്നതിലേ സംശയമുണ്ടായിരുന്നുള്ളു. ഒടുവില്‍ ബാലുശ്ശേരിയില്‍ നറുക്ക് വീണു.

ശക്തമായ പ്രചാരണം

ശക്തമായ പ്രചാരണം

ധര്‍മജന് വേണ്ടി ഇത്തവണ ഗംഭീര പ്രചാരണം ആണ് ബാലുശ്ശേരിയില്‍ നടക്കുന്നത്. താരപ്പൊലിമയോടെ ആണ് ധര്‍മജന്റെ പ്രചാരണ പരിപാടികള്‍. പല സിനിമാ താരങ്ങളും ധര്‍മജന് വേണ്ടി രംഗത്ത് വരുന്നുണ്ട്.

പിഷാരടിയുടെ കാമ്പയിന്‍

പിഷാരടിയുടെ കാമ്പയിന്‍

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് രമേഷ് പിഷാരടി. ധര്‍മജന്റെ ഏറ്റവും അടുത്ത സുഹൃത്തും ആണ്. ധര്‍മജന് വേണ്ടി ബാലുശ്ശേരിയില്‍ ക്യാമ്പ് ചെയ്തുകൊണ്ട് പ്രചാരണം നടത്തുന്നുണ്ട് രമേഷ് പിഷാരടി.

ട്വന്റിഫോര്‍ ന്യൂസ് പറയുന്നത്

ട്വന്റിഫോര്‍ ന്യൂസ് പറയുന്നത്

എന്നാല്‍ എന്ത് വലിയ താരപ്രചാരണം ഉണ്ടായാലും ബാലുശ്ശേരിയില്‍ ധര്‍മജന് ബോള്‍ഗാട്ടിയ്ക്ക് അനുകൂലമായി കാറ്റ് വീശില്ല എന്നാണ് ട്വന്റിഫോര്‍ ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേ പറയുന്നത്. ഒരു ശക്തമായ മത്സരത്തിനുള്ള സാധ്യത പോലും ഇല്ലെന്നാണ് സര്‍വ്വേ വിലയിരുത്തല്‍.

മനോരമ ന്യൂസും

മനോരമ ന്യൂസും

മണ്ഡലാടിസ്ഥാനത്തില്‍ ആദ്യം വന്ന പ്രീ പോള്‍ സര്‍വ്വേ ഫലം മനോരമ ന്യൂസിന്റേതായിരുന്നു. അതിലും ധര്‍മജന്‍ പരാജയപ്പെടും എന്നായിരുന്നു പ്രവചനം. ശക്തമായ മത്സരത്തിനുള്ള സാധ്യത ആ സര്‍വ്വേയും പ്രവചിച്ചിരുന്നില്ല.

സച്ചിന്‍ ദേവ്

സച്ചിന്‍ ദേവ്

എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് ആണ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് സംവരണ മണ്ഡലമായ ബാലുശ്ശേരി. പുരുഷന്‍ കടലുണ്ടി രണ്ട് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തവണ സച്ചിന്‍ ദേവിന് സീറ്റ് നല്‍കിയത്.

കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ല

മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രകാരം, കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന് ക്ലീന്‍ സ്വീപ് ആണ്. 14 ല്‍ 14 സീറ്റും എല്‍ഡിഎഫ് നേടും എന്നായിരുന്നു പ്രവചനം. എന്നാല്‍ ട്വന്റിഫോര്‍ ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേ പ്രകാരം കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് 9 സീറ്റുകളും യുഡിഎഫ് 5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+