Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ആദിവാസി ശിശുക്കള്‍ മരിച്ചു, മോദിയ്ക്ക് പൊങ്കാലയിട്ടവര്‍ കാണുന്നില്ലേ?

കണ്ണൂര്‍: സൊമാലിയന്‍ പരാമര്‍ശത്തിന്റെ പേരില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടരവേ കണ്ണൂരില്‍ വീണ്ടും ആദിവാസി ശിശുമരണം. പേരാവൂര്‍ ചെങ്ങോ ആദിവാസി കോളനിയിലെ റീന-വിജയ് ദമ്പതിമാരുടെ ഇരട്ടകുട്ടികളാണ് മരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ ആദിവാസി കോളനിയിലും ഇരട്ട നവജാത ശിശുക്കള്‍ മരിച്ചിരുന്നു. വയനാട് വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്.

Modi

പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് ആദിവാസി മേഖലയില്‍ വീണ്ടും ശിശുമരണം ഉണ്ടായിരിയ്ക്കുന്നത്.

കേരളത്തിലെ ആദിവാസി മേഖലയിലെ ശിശുമരണത്തേയും ദയനീയ അവസ്ഥയേയുമാണ് മോദി സൊമാലിയയുമായി താരതമ്യം ചെയ്തതത്. തുടര്‍ന്ന് മോദിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+