പേരാമ്പ്രയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികള്‍ മരിച്ചു
പേരാമ്പ്ര: നാടിനെ ഭീതിയിലാഴ്ത്തി പേരാമ്പ്രയില്‍ ഇരട്ട കൊലപാതകം. ജൂലായ് 9 ന് രാത്രിയില്‍ വൃദ്ധ ദമ്പതിമാരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പേരാമ്പ്ര ഞാണിത്ത് തെരു എളേറ്റില്‍ ബാലന്‍(64), ഭാര്യ ശാന്ത(56) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് സംഭവം.

വീട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിയ്ക്കുന്ന അജില്‍ എന്ന യുവാവ് ഓടിച്ചെന്നു. ഇയാള്‍ക്കും വെട്ടേറ്റു. ഇയാളെ പേരാമ്പ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടിവി കണ്ടുകൊണ്ടിരിയ്‌ക്കെയാണ് ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇവരുടെ മക്കള്‍ വിദേശത്താണ്. ഒരു മകന്റെ ഭാര്യയും ഇവര്‍ക്കൊപ്പമാണ് താമസിയ്ക്കുന്നതെങ്കിലും അക്രമം നടന്ന ദിവസം വീട്ടിലുണ്ടായിരുന്നില്ല. മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് നിഗമനം.












Click it and Unblock the Notifications