ഇരട്ടസഹോദരിമാര്‍ പുഴയില്‍ കുളിക്കാനിറങ്ങി...മരണം കൊണ്ടുപോയി, രണ്ടു പേരെയും!!
മരിച്ച കുട്ടികള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളാണ്
കോഴിക്കോട്: ഒരുമിച്ചു ഭൂമിയിലേക്കു വന്ന ഇരട്ടസഹോദരിമാര്‍ മരണത്തിലും ഒന്നിച്ചു യാത്രയായി. വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ടസഹോദരിമാര്‍ ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു.

വടകര ചാനിയം കടവില്‍ കുളിക്കാനിറങ്ങിയ തിരുവള്ളൂര്‍ സ്വദേശികളായ തന്‍മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ഇരുവരും ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.












Click it and Unblock the Notifications