കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടപെണ്‍കുട്ടികളുടേയും മാതാപിതാക്കളുടേയും ആത്മഹത്യക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന പ്രതികാരം !

Google Oneindia Malayalam News

കുഴല്‍മന്ദം: കുഴല്‍മന്ദത്ത് ഇരട്ടപെണ്‍കുട്ടികളും മാതാപിതാക്കളും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുള്‍ അഴിയുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൂട്ട ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്ന പ്രാഥമിക വിവരമാണ് ലഭിയ്ക്കുന്നത്. മാത്തൂര്‍ നെല്ലിയം പറമ്പ് ബാലകൃഷ്ണ്‍ (60), ഭാര്യ രാധാമണി (53), ഇരട്ടമക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

20കാരികളായ ഇരട്ട പെണ്‍കുട്ടികളും മാതാപിതാക്കളും തൂങ്ങി മരിച്ചു, ദുരൂഹതകള്‍ ഏറെയെന്ന് നാട്ടുകാര്‍20കാരികളായ ഇരട്ട പെണ്‍കുട്ടികളും മാതാപിതാക്കളും തൂങ്ങി മരിച്ചു, ദുരൂഹതകള്‍ ഏറെയെന്ന് നാട്ടുകാര്‍

ബാലകൃഷ്ണന്റെ മകനും പ്രവാസിയുമായ ദ്വിഗ് രാജ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെയാണ് വിവാഹം കഴിച്ചത്. ബാലകൃഷ്ണന്റേയും ഭാര്യയുടേയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ വിവാഹം. ഒരു വര്‍ഷം മുന്‍പ് ദ്വിഗ് രാജ് വിവാഹിതനായെങ്കിലും ഭാര്യയുമായി സ്വന്തം വീട്ടിലെത്താന്‍ ബാലകൃഷ്ണന്‍ അനുവദിച്ചിരുന്നില്ല. ദ്വിഗ് രാജിനെ ചതിയില്‍പ്പെടുത്തി വിവാഹം കഴിച്ചതാണെന്ന നിലപാടിലായിരുന്നു ബാലകൃഷ്ണ്‍.

മകന്‍ നാട്ടിലെത്തി

മകന്‍ നാട്ടിലെത്തി

വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ദ്വിഗ് രാദ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ മടങ്ങും മുമ്പ് ഭാര്യയുമായി സ്വന്തം വീട്ടിലെത്തുമെന്ന് ഇയാള്‍ പറഞ്ഞു

ആത്മഹത്യ ചെയ്യും

ആത്മഹത്യ ചെയ്യും

മകന്‍ ഭാര്യയുമായി വീട്ടിലെത്തിയാല്‍ തങ്ങളെല്ലാവരും ആത്മഹത്യ ചെയ്യുമെന്ന് ബാലകൃഷ്ണനും ഭീഷണി മുഴക്കിയിരുന്നു

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

അവധി കഴിഞ്ഞ് തിങ്കളാഴ്ച ഗള്‍ഫിലേയ്ക്ക് മടങ്ങുന്ന മകന്‍ ഞായറാഴ്ച ഭാര്യയുമായി എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു കുടുംബം

പ്രതിഷേധം

പ്രതിഷേധം

മകനോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതെന്നാണ് ലഭിയ്ക്കുന്ന വിവരം

മകന്‍ തന്നെ

മകന്‍ തന്നെ

അച്ഛനമ്മമാരുടേയും സഹോദരിമാരുടേയും മൃതദേഹം കണ്ടതും ദ്വിഗ് രാജ് തന്നെയാണ് .

English summary
Twin Sisters Suicide; More details came out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X