• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരട്ട സഹോദരങ്ങളേയും ഇരട്ട വോട്ടില്‍ പെടുത്തി ചെന്നിത്തലയുടെ ലിസ്റ്റ്; പ്രതിഷേധം

കൊച്ചി: കേരളത്തില്‍ ഇരട്ട വോട്ടുകള്‍ വ്യാപകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. നാല് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും ഹൈക്കോടതിയ്ക്ക് മുന്നിലും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് ഹൈക്കോടതി അംഗീകരിച്ചത്.

ഇതേ തുടര്‍ന്നാണ്, ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി, രമേശ് ചെന്നിത്തല സമാഹരിച്ച നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ അതും ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ചോദ്യം. രമേശ് ചെന്നിത്തല പുറത്ത് വിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ വോട്ടും ഇരട്ടവോട്ടായി കണക്കാക്കിയെന്നാണ് ആക്ഷേപം.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

കോതമംഗലം മണ്ഡലത്തിലെ അക്ഷയ്, അഭിഷേക് എന്ന ഇരട്ട സഹോദരങ്ങളെയാണ് ചെന്നിത്തല പട്ടികയില്‍ പെടുത്തി അപമാനിച്ചിരിക്കുന്നത് എന്നാണ് ഇവരുടെ സഹോദരന്‍ അമല്‍ ആരോപിക്കുന്നത്. അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ദേശീയ രാഷ്ട്രീയം വിടും, ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിന് അയക്കണം: എകെ ആന്റണി വൺ ഇന്ത്യയോട്

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക .

വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

എൻ്റെ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം

ഓപ്പറേഷൻ twins എന്ന പേരിൽ ഇന്ന് രാത്രി 9 മണിക്ക് ശ്രീ രമേശ് ചെന്നിത്തല https://operationtwins.com/ എന്ന വെബ്സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട് .

434000 കള്ളവോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.

അതിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34 അക്ഷയ്,35 അഭിഷേക് എന്നിങ്ങനെ എൻ്റെ ഇരട്ട സഹോദരങ്ങളുടെ വോട്ട് കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് https://operationtwins.com/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് . തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്.

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക .വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത്...

Posted by AmalGhosh S onWednesday, March 31, 2021

വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം https://operationtwins.com/ എന്ന സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

സിപിഎമ്മിനെ കുരുക്കാനുറച്ച് കസ്റ്റംസ്? ആദ്യം വിനോദിനി, പിന്നെ സ്പീക്കര്‍, അതിന് ശേഷം ആര്?

ശോഭ സുരേന്ദ്രനെ പരോക്ഷമായി കുത്തി സുരേന്ദ്രൻ; ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന്

cmsvideo
  രമേശ് ചെന്നിത്തലക്കെതിരെ എം വിജയകുമാർ| M Vijayakumar Interview | Oneindia Malayalam

  വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

  91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

  English summary
  Kerala Assembly election 2021: Twin Vote controversy: Twin Brothers included in the list published by Ramesh Chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X