കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രി കൊലയാളികൾക്ക് കൂട്ടുനിന്നു; അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് ഇരട്ടക്കുട്ടികളുടെ പിതാവ്

Google Oneindia Malayalam News

മലപ്പുറം: മഞ്ചേരിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം രംഗത്തെത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന് കുട്ടികളുടെ പിതാവ് ഷെരീഫ് പറഞ്ഞു. ഒന്നാം പ്രതിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങളിലേക്ക്..

മന്ത്രി കൊലയാളികള്‍ക്ക് കൂട്ടുനിന്നു

മന്ത്രി കൊലയാളികള്‍ക്ക് കൂട്ടുനിന്നു

ആരോഗ്യമന്ത്രി കൊലയാളികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് പിതാവ് പറയുന്നു. രണ്ട് കുട്ടികളെയും കൊന്നത് അവരാണ്. അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തില്‍ ഒരു പ്രതീക്ഷയും ഇല്ല. ഡിസ്ചാര്‍ജ് ആകാത്തതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഡിസ്ചാര്‍ജ് ആയാല്‍ അന്ന് തന്നെ ഞാന്‍ കുട്ടികളുടെ ഉടുപ്പും, കെടക്കയും ടര്‍ക്കിയും ഞാന്‍ കളക്ടര്‍ക്ക് കൊണ്ടുകൊടുക്കും. കൊലയാളികള്‍ തിന്നട്ടെ. മന്ത്രിക്കും, സൂപ്രണ്ടിനും, ഡോക്ടര്‍മാര്‍ക്കും കളക്ടര്‍ വീതിച്ചുകൊടുക്കട്ടെ- ഷെരീഫ് പറഞ്ഞു.

മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍

മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍

അവര്‍ക്കൊക്കെ ഈ ഗതി വരണം അപ്പോഴെ അനുഭവിക്കുകയുള്ളൂ. ഈ മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കില്‍ മന്ത്രിക്ക് ഇതിന്റെ വേദനയറിയും. ഇല്ലെങ്കില്‍ മന്ത്രി മന്ത്രീന്റെ മക്കളോട് ചോദിക്കട്ടെ- കുട്ടികളുടെ പിതാവ് കണ്ണീരോടെ പറഞ്ഞു. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് കള്ളമാണെന്നും ഷെരീഫ് പറയുന്നു. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി റിപ്പോര്‍ട്ട്

ആശുപത്രി റിപ്പോര്‍ട്ട്

അതേസമയം, കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്. കുടുംബം ആവശ്യപ്പെട്ടതുകൊണ്ടാണ് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ഗര്‍ഭിണിയെ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കിയെന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോഗ്യനില

ആരോഗ്യനില

എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ആശുപത്രിയായതിനാലാണ് പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് റഫര്‍ ചെയ്തത്. എന്നാല്‍ യുവതിയുടെ ബൈ സ്റ്റാന്‍ഡര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കോട്ടപ്പറമ്പ് പ്രസവാശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
മലപ്പുറത്ത്‌ ചികിത്സ നിഷേധിച്ച് കുട്ടികള്‍ മരിച്ച സംഭവം പ്രതിഷേധം കത്തുന്നു | Oneindia Malayalam
 കളക്ടറുടെ നോട്ടീസ്

കളക്ടറുടെ നോട്ടീസ്

അതേസമയം, കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചികിത്സ നിഷേധിക്കുന്നതിനൊപ്പം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുമ്പോഴുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസ് പറയുന്നു.

കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളികെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി

വടകര വിടില്ലെന്ന് മുരളി... പക്ഷേ, വട്ടിയൂര്‍ക്കാവ് തന്റെ 'മാള' എന്നും കെ മുരളീധരന്‍വടകര വിടില്ലെന്ന് മുരളി... പക്ഷേ, വട്ടിയൂര്‍ക്കാവ് തന്റെ 'മാള' എന്നും കെ മുരളീധരന്‍

പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ പോയത് സന്ധി സംഭാഷണത്തിന്... മുന്‍കൂര്‍ ജാമ്യം വേണമെന്ന് ഭാഗ്യലക്ഷ്മിപുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ പോയത് സന്ധി സംഭാഷണത്തിന്... മുന്‍കൂര്‍ ജാമ്യം വേണമെന്ന് ഭാഗ്യലക്ഷ്മി

English summary
Twins Death in Malappuarm; Family rejects medical college principal's investigation report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X