കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

Google Oneindia Malayalam News

തൃശൂര്‍: കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് കുരുക്കായി പുതിയ വിവാദങ്ങള്‍. ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വിചാരണ കൊച്ചി കോടതിയില്‍ തുടരവെയാണ് ഈ വിവരങ്ങള്‍ പരസ്യമാകുന്നത്. കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ ലഭിച്ച പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു.

തൊട്ടുപിന്നാലെയാണ് കൊല്ലം സ്വദേശി നാസര്‍ കേസില്‍ മൊഴി മാറ്റുന്നതിന് തനിക്ക് പണവും സ്ഥലവും വാഗ്ദാനം ചെയ്തുവെന്ന് ജെന്‍സണ്‍ പറയുന്നത്. ആരാണ് ജെന്‍സണ്‍, നടി ആക്രമിക്കപ്പെട്ട കേസുമായി എന്ത് ബന്ധം. വിശദീകരിക്കാം....

ജയിലില്‍ വച്ച്...

ജയിലില്‍ വച്ച്...

2017 ഫെബ്രുവരി 17നാണ് കൊച്ചി യാത്രയ്ക്കിടെ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. ഇയാളെ ആലുവ സബ്ജയില്‍ റിമാന്റ് ചെയ്തു. ഇവിടെ വച്ചാണ് ജെന്‍സണെ പരിചയപ്പെടുന്നത്.

പോലീസില്‍ മൊഴി

പോലീസില്‍ മൊഴി

തൃശൂര്‍ ചുവന്നമണ്ണ് സ്വദേശിയാണ് ജെന്‍സണ്‍. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു. ജയിലില്‍ കഴിയവെ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക വിവരങ്ങള്‍ സുനി സഹതടവുകാരനായ ജെന്‍സണുമായി പങ്കുവച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ജയില്‍ മോചിതനായ ജെന്‍സണ്‍ കേസിന്റെ ഈ വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

അന്വേഷണം എളുപ്പമായി

അന്വേഷണം എളുപ്പമായി

ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും ക്വട്ടേഷനായിരുന്നുവെന്നും സുനി പറഞ്ഞു എന്നാണ് ജെന്‍സണ്‍ നല്‍കിയ മൊഴി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് നിര്‍ണായക വിവരങ്ങളാണ് ഇതുവഴി ലഭിച്ചത്. മറ്റൊരു സഹതടവുകാരനായിരുന്നു ബേക്കല്‍ സ്വദേശിയോടും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുനി പങ്കുവച്ചിരുന്നു.

ആരാണ് വിളിച്ചത്

ആരാണ് വിളിച്ചത്

ദിലീപിനെതിരെ നല്‍കിയ മൊഴി മാറ്റണം എന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് ജെന്‍സണ്‍ പറയുന്നത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം കൊല്ലം സ്വദേശി നാസര്‍ എന്നയാളാണ് വിളിച്ചതെന്നും ജിന്‍സണ്‍ തൃശൂര്‍ പീച്ചി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍

പരാതി നല്‍കിയ പിന്നാലെ ജെന്‍സണ്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഒരു കാരണവശാലും മൊഴി മാറ്റില്ലെന്നും സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജെന്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

നടിയുടെ ആവശ്യം

നടിയുടെ ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന് അടുത്തിടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മാറ്റണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നേരിട്ട വിഷമങ്ങള്‍ ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയെ സമീപിച്ചു. പിന്തുണച്ച് സര്‍ക്കാരും രംഗത്തുവന്നു. എങ്കിലും വിചാരണ തുടരാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

സങ്കീര്‍ണമാകും

സങ്കീര്‍ണമാകും

ഹൈക്കോടതി ഉത്തരവിന് പിന്നാലെ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവച്ചു. ഇതോടെ വിചാരണയുടെ ഭാവി എന്ത് എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെയാണ് രണ്ടു സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

വലിയ ഗൂഢാലോചന

വലിയ ഗൂഢാലോചന

കേസിലെ മറ്റൊരു സാക്ഷിയായ ബേക്കല്‍ സ്വദേശി പറയുന്നത് കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് വെറും കൂലിക്കാരന്‍ മാത്രമാണ് എന്നാണ്. താന്‍ മൊഴി മാറ്റുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം. അവരാകും ഇതിന് പിന്നിലെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിപിന്‍ ലാല്‍ പറയുന്നു.

വക്കീല്‍ ഗുമ്മസ്തന്‍ എന്ന വ്യാജേന

വക്കീല്‍ ഗുമ്മസ്തന്‍ എന്ന വ്യാജേന

ദിലീപിന്റെ വക്കീല്‍ ഗുമ്മസ്തന്‍ എന്ന പേരിലാണ് പ്രദീപ് തന്നെ കാണാന്‍ വന്നത്. പ്രദീപ് കേസില്‍ പ്രതിയല്ല. പിന്നെ എന്തിന് വരണം. നേരത്തെ തീരുമാനിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപിന്റെ വരവ് എന്നും വിപിന്‍ലാല്‍ സംശയിക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എറണാകുളം ഹോട്ടലിലെ ഒരു യോഗത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

ആദ്യം കണ്ടത് അമ്മാവനെ

ആദ്യം കണ്ടത് അമ്മാവനെ

വിപിന്‍ലാലിന്റെ അമ്മാവനെയാണ് പ്രദീപ് ആദ്യം കണ്ടതത്രെ. വീടും സ്ഥലവും വാഗ്ദാനം ചെയ്തു. എന്നാല്‍ നിലപാട് മാറ്റില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്. ഫോണിലും നേരിട്ടും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെയാണ് വിപിന്‍ ലാല്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇന്ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

വന്‍തോതില്‍ പണം ചെലവഴിച്ചു

വന്‍തോതില്‍ പണം ചെലവഴിച്ചു

പ്രദീപ് കാസര്‍കോട്ട് എത്തുന്നതിന് വലിയ തുക ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും പര്‍ച്ചേസിനുമാണ് പണം ചെലവഴിച്ചത്. എന്നാല്‍ തീര്‍ഥാടനത്തിന്റെ ഭാഗമയിട്ടാണ് പ്രദീപ് കാസര്‍കോട് എത്തിയത് എന്നാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്. പ്രദീപ് അറസ്റ്റിലായതോടെ ഇയാളെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ സസ്‌പെന്റ് ചെയ്തു.

കേസിന്റെ ചുരുക്കം

കേസിന്റെ ചുരുക്കം

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ അതേ വര്‍ഷം ജൂലൈയിലാണ് ദിലീപ് അറസ്റ്റിലായത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് മാസത്തോളം ആലുവ ജയിലില്‍ കഴിഞ്ഞ ദിലീപിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

പരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചുപരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചു

Recommended Video

cmsvideo
ആ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ട്?? | Oneindia Malayalam

English summary
Twist In Dileep Case: Witness Jenson reveals to Media that Some one trying to influence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X