ദിയ കേസിൽ ട്വിസ്റ്റ്, 50000 രൂപ വെച്ച് എടുത്തുവെന്ന് യുവതികൾ, വീഡിയോ പുറത്ത്, പല്ലടിച്ച് പൊട്ടിക്കുമെന്ന് ദിയ
ദിയ കൃഷ്ണയും ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരും തമ്മിലുളള പ്രശ്‌നത്തില്‍ ട്വിസ്റ്റ്. ദിയ കൃഷ്ണ പറയുന്നത് പോലെ തങ്ങള്‍ ഒരു പൈസ പോലും തട്ടിപ്പ് നടത്തിയിട്ടില്ല എന്നാണ് പരാതിക്കാരായ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അവകാശപ്പെട്ടത്. മാത്രമല്ല തങ്ങള്‍ മൂന്ന് പേരും ഒരുമിച്ച് ജോലി വിട്ട് പോയതിന് ദിയ പ്രതികാരം ചെയ്യുകയാണ് എന്നും ഇവര്‍ ആരോപിക്കുകയുണ്ടായി.
എന്നാല്‍ ദിയയില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് യുവതികള്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോയില്‍ 50,000 രൂപ വെച്ച് തങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് യുവതികള്‍ ദിയയോട് സമ്മതിക്കുന്നത് വ്യക്തമാണ്. ന്യൂസ് മലയാളം ആണ് ദിയയും യുവതികളും തമ്മില്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വീഡിയോയുടെ ഭാഗം കൃഷ്ണകുമാര്‍ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയില്‍ യുവതികള്‍ പറയുന്നുണ്ട് തങ്ങള്‍ മൂവരും ചേര്‍ന്ന് പണം വീതിച്ച് എടുത്തിട്ടുണ്ട് എന്ന്. 1500 രൂപ കിട്ടിയാല്‍ 500 വെച്ച് മൂന്ന് പേരും എടുക്കുകയാണ് ചെയ്യാറുളളത് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ യുവതികള്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തില്‍ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചു എന്നാണ്.
എന്നാല്‍ ദിയയുമായി ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുവതി കുറ്റസമ്മതം നടത്തുകയും അതിന് മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. ദിയ അതിരൂക്ഷമായ ഭാഷയില്‍ ആണ് ഇവരോട് പ്രതികരിക്കുന്നത്. നിങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ജീവിക്കാന്‍ പറ്റാത്ത രീതിയിലാക്കും. എത്ര രൂപയാണ് പറ്റിച്ചിരിക്കുന്നത് എന്ന് ദിയ ചോദിക്കുന്നു. അക്കാര്യം തങ്ങള്‍ ഓപണായി പറഞ്ഞതല്ലേ ചേച്ചീ എന്ന് വിദ്യ എന്ന യുവതി പറയുന്നു. ചേച്ചി എന്ന് വിളിച്ചാല്‍ പല്ലടിച്ച് പൊട്ടിക്കും എന്നാണ് ദിയ മറുപടി പറയുന്നത്.
നിങ്ങള്‍ എന്റെ മാന്യമായ മുഖമേ കണ്ടിട്ടുളളൂ. നിങ്ങളേക്കാള്‍ തറ സൈഡ് എനിക്കുണ്ട്. പക്ഷേ അത് കട്ടും മോഷ്ടിച്ചും അല്ല എന്നും ദിയ പറയുന്നു. അപ്പോള്‍ കൂടെ ഉളളവര്‍ ഇതൊന്നും കേട്ട് കൊണ്ടിരിക്കാന്‍ വയ്യെന്നും ആത്മഹത്യ ചെയ്യും എന്നും ദിയയോട് പറയു എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് ദിവ്യ പറയുന്നത്, ചേച്ചീ 50000ത്തിനകത്ത് രൂപ ഞങ്ങള്‍ ഷെയര്‍ ചെയ്ത് എടുത്തിട്ടുണ്ട് എന്ന്. എന്നാല്‍ അത് മാത്രമല്ലെ അതില്‍ കൂടുതല്‍ തുക ഉണ്ടെന്ന് ദിയ പറയുന്നു.
മുഴുവന്‍ തെളിവും കിട്ടിയ ശേഷം സ്റ്റേഷനിലേക്ക് പോകുമെന്നും അതിന് മുന്‍പ് നിങ്ങള്‍ ചാവുകയോ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ എന്നും ദിയ പറയുന്നുണ്ട്. നിങ്ങള്‍ 3 പേരുടെയും ജീവിതം തുലയ്ക്കാന്‍ താന്‍ റെഡിയാണ്. ഗര്‍ഭിണിയാണോ എന്നതൊന്നും ഇപ്പോള്‍ വിഷയമല്ലെന്നും നാട് മുഴുവന്‍ അറിയുന്ന പോലെ നിങ്ങളെ പൂട്ടുമെന്നും ദിയ പറയുന്നു. ചേച്ചീ സോറിയെന്ന് യുവതി പറയുന്നുണ്ട്. ആരോടാണ് സോറിയെന്ന് ദിയ പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ലോകത്ത് എവിടെയും പോകാന്‍ പറ്റാത്ത രീതിയിലാക്കും. ആള്‍ക്കാരെ മുഖം കാണിക്കാന്‍ പറ്റാത്ത രീതിയില്‍ ആക്കും. നിങ്ങളെ അനിയത്തിമാരെ പോലെ കണ്ടു, എന്നിട്ട് നിങ്ങള്‍ എന്നോട് എന്താണ് ചെയ്തത് എന്നും ദിയ ചോദിക്കുന്നു.
''താന്‍ അറിയാതെ ഓഫീസില്‍ നിന്ന് സ്റ്റോക്ക് പോയിട്ടുണ്ട്. ആരോട് ചോദിച്ചിട്ടാണ് അത് വിറ്റത്. 55000 രൂപയുടെ സ്റ്റോക്ക് ആരോട് ചോദിച്ചിട്ടാണ് വിറ്റത്. തന്നോടോ അശ്വിനോടോ ചോദിച്ചോ'' എന്നും ദിയ ചോദിക്കുന്നു. നേരിട്ട് കണ്ടിരുന്നെങ്കില്‍ ചെപ്പ അടിച്ച് പൊട്ടിച്ചേനേ എന്നും കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടാല്‍ ഒരു കുഴപ്പവും ഇല്ലെന്നും ദിയ പറഞ്ഞു. ഗര്‍ഭിണിയായ തന്നെ മാനസികമായി പീഡിപ്പിച്ചതിനും കേസ് കൊടുക്കുമെന്നും ഫോണ്‍ കോളില്‍ ദിയ പറയുന്നു. കാല് പിടിക്കാമെന്നും ഞങ്ങള്‍ക്ക് വേറെ വഴി ഇല്ലെന്നും ദിവ്യ പറയുമ്പോള്‍ കാലില്‍ എങ്ങാന്‍ തൊട്ടാല്‍ കൈ അരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കുമെന്നും ദിയ പൊട്ടിത്തെറിച്ചു.












Click it and Unblock the Notifications