കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ട്വിസ്റ്റ്: ജെഡിഎസ് ബിജെപി പാളയത്തിലേക്ക്?, പ്രതീക്ഷിച്ചതെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂര്‍: സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യത നേരിട്ട 17 എംഎല്‍എമാരില്‍ 15 പേരുടേയും മണ്ഡലങ്ങളില്‍ ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അയോഗ്യതയ്ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം തന്നെ സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടാകുമെന്നാണ് ബിജെപിയും വിമത എംഎല്‍എമാരും പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ്, ബിജെപി, ദള്‍ എന്നീ മൂന്ന് കക്ഷികളും അതീവ പ്രധാനത്തോടെയാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒറ്റയ്ക്ക് ഒറ്റയ്ക്ക്

ഒറ്റയ്ക്ക് ഒറ്റയ്ക്ക്

സഖ്യം രൂപീകരിക്കാതെ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നേരിടാനാണ് ദളിന്‍റേയും കോണ്‍ഗ്രസിന്‍റേയും തീരുമാനം. ഇതിനിടയിലാണ് ദള്‍ ബിജെപി പക്ഷത്തേക്ക് ചായുന്നു എന്ന സൂചന നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗയുടെ പ്രസ്താവനയുണ്ടാകുന്നത്.

സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ല

സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ല

യെഡിയൂരപ്പ സര്‍ക്കാറിനെ വീഴ്ത്താന്‍‌ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹമില്ലെന്നുമാണ് ദേവഗൗഡ വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുന്ന പക്ഷം സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് ദേവഗൗഡ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുറത്ത് നിന്ന് പിന്തുണയ്ക്കണം

പുറത്ത് നിന്ന് പിന്തുണയ്ക്കണം

ബിജെപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന് ജനതാ ദളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് ദേവഗൗഡയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരായി കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്നുകൊണ്ടിരിക്കെയാണ് ദേവഗൗഡയും ബിജെപിയോട് മൃദുസമീപനം വ്യക്തമാക്കിയത്. സര്‍ക്കാറിനെ വീഴ്ത്താന്‍ ശ്രമിക്കില്ലെന്ന ദേവഗൗഡയുടെ പ്രസ്താവന പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കുക്കയും ചെയ്തു.

നേരത്തേയും വിവാദം

നേരത്തേയും വിവാദം

നേരത്തെ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ പിന്തുണച്ച് ദേവഗൗഡ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ചെന്നൈയിലെ മാമല്ലാപുരത്ത് മോദി നഗ്നപാദനായി നടന്നതാണ് ഗൗഡ പ്രശംസിച്ചത്. മാമല്ലാപുരത്തെ കടപ്പുറത്ത് മോദി നഗ്നപാദനായി നടന്നത് പ്രചോദനമായെന്നാണ് ദേവഗൗഡ പറഞ്ഞത്.

കൂടുമാറുന്നു

കൂടുമാറുന്നു

ഈ പ്രസ്താവന വിവാദമായതോടെ ബിജെപിയോടും കോണ്‍ഗ്രസിനോടും കൂട്ടുകൂടില്ലെന്നും ഇരുകക്ഷികളേയും വിശ്വസിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ദേവഗൗഡ വിവാദത്തില്‍ നിന്ന് തലയൂരിയത്. ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കാറാനൊരുങ്ങുന്ന എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയിലാണ് കുമാരസ്വാമിയേടും ദേവഗൗഡയുടേയും പ്രസ്താവന.

ജിടി ദേവഗൗഡ

ജിടി ദേവഗൗഡ

നിയമനിര്‍മാണ കൗണ്‍സില്‍ അംഗങ്ങളുള്‍പ്പടെ ഇരുപതോളം ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും കൂടുമാറാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായി ജിടി ദേവഗൗഡയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടെന്നാണ് സൂചന.

സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്

സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ നേതാവാണ് ജിടി ദേവഗൗഡ. ബിജെപിയുടെ പരോക്ഷ പിന്തുണയോടെയാണ് ജിടി ദേവഗൗഡയുടെ വിജയമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

നേരത്തേയും

നേരത്തേയും

നേരത്തേയും ജിടി ദേവഗൗഡ ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മറ്റൊരു മുതിര്‍ന്ന നേതാവായ ബസവരാജ് ഹൊരട്ടിയും ദള്‍ ബിജെപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന വാദ ഗതിക്കാരനാണ്.

തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല

തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല

ഇടക്കാല തിരഞ്ഞെടുപ്പിനെ ജെഡിഎസിലെ ഭൂരിപക്ഷം എംഎല്‍എമാരും ആഗ്രഹിക്കുന്നില്ലെന്നാണ് വാസ്തവം. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നേതാക്കളാണ് പ്രസ്താവനകളെന്നാണ് വിലയിരുത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ആറെണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

അതേസമയം, ജെഡിഎസ് നേതാക്കളുടെ ബിജെപി അനുകൂല പ്രസ്തവാനയ്ക്കെതിരെ രൂക്ഷമായി വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തിയത്. ജെഡിഎസില്‍ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മറക്കരുത്

മറക്കരുത്

മുഖ്യമന്ത്രിയാവാനുള്ള കൊതി കാരണം ചിലര്‍ സര്‍ക്കാറിനെ താഴെയിടാന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു സിദ്ധരാമയ്യക്കുള്ള കുമാരസ്വാമിക്കുള്ള മറുപടി. രാജിവെച്ച എംഎല്‍എമാരില്‍ കൂടുതലും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്ന് മറക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

 ബിജെപിയില്‍ ചരിത്രം കുറിക്കുമോ ശോഭാ സുരേന്ദ്രന്‍; പാര്‍ട്ടി അധ്യക്ഷയാവാന്‍ സാധ്യത: റിപ്പോര്‍ട്ട് ബിജെപിയില്‍ ചരിത്രം കുറിക്കുമോ ശോഭാ സുരേന്ദ്രന്‍; പാര്‍ട്ടി അധ്യക്ഷയാവാന്‍ സാധ്യത: റിപ്പോര്‍ട്ട്

 കാലിക്കറ്റ് യുണിവേഴ്സ്റ്റി; വിവിധ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു, ഫലം അറിയാം കാലിക്കറ്റ് യുണിവേഴ്സ്റ്റി; വിവിധ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു, ഫലം അറിയാം

English summary
twist in karnataka: JDS may switch to BJP side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X