റിമാൻഡ് പ്രതികൾ ജയിൽ ചാടി!! രക്ഷപ്പെട്ടത് കഞ്ചാവ് കേസിലെ പ്രതികൾ!!
പത്തനംതിട്ട ജില്ലാ ജയിലില്‍ പാർപ്പിച്ചിരുന്ന രണ്ട് പ്രതികളാണ് ജയിൽ ചാടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ അന്യ സംസ്ഥാനക്കാരായ പ്രതികളാണ് രക്ഷപ്പെട്ടത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് റിമാൻഡ് പ്രതികൾ ജയില്‍ചാടി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലാ ജയിലില്‍ പാർപ്പിച്ചിരുന്ന രണ്ട് പ്രതികളാണ് ജയിൽ ചാടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ അന്യ സംസ്ഥാനക്കാരായ പ്രതികളാണ് രക്ഷപ്പെട്ടത്.

പശ്ചിമബംഗാൾ സ്വദേശികളായ ജയ് ദേവ്, ഗോപാൽ ഭാസ് താഹു എന്നിവരാണ് ജയിൽ ചാടിയത്. പ്രാഥമിക കൃത്യങ്ങൾക്കായി കൊണ്ടു പോകുന്നതിനിടെ ജയിലിന്റെ മതിൽചാടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് ഇവർ കടന്നു കളഞ്ഞതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.












Click it and Unblock the Notifications